AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

S. Jaishankar: എച്ച് 1 ബി വിസ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

S Jaishankar meets Marco Rubio: ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎന്‍ജിഎ) സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

S. Jaishankar: എച്ച് 1 ബി വിസ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
S Jaishankar, Marco RubioImage Credit source: PTI
nithya
Nithya Vinu | Updated On: 23 Sep 2025 08:50 AM

ന്യൂഡൽഹി:  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ എച്ച്-1ബി വിസകൾക്ക് 100,000 യുഎസ് ഡോളർ ഫീസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎന്‍ജിഎ) സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

”ന്യൂയോര്‍ക്കില്‍ വെച്ച് മാര്‍ക്കോ റൂബിയോയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിലെ പുരോഗതിക്ക് സുസ്ഥിരമായ ഇടപെടലിന്റെ പ്രാധാന്യം അം​ഗീകരിച്ചു. ഞങ്ങൾ ബന്ധം തുടരും. ഞങ്ങള്‍ ബന്ധം തുടരും.’ കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്‌സിൽ കുറിച്ചു.

‘ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി യുഎൻ ജനറൽ അസംബ്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തിക അഭിവൃദ്ധിക്ക് ഉതകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു,’ എന്ന് മാർക്കോ റൂബിയോയും പ്രസ്താവനയിലൂടെ അറിയിച്ചു.

എസ് ജയശങ്കര്‍ – എക്‌സ് പോസ്റ്റ്

 

ഈ വർഷം  ജൂലൈയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു ഇന്ത്യക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നടപടികൾ. ഉത്പന്നങ്ങൾക്ക് 50% വരെ നികുതി ഏർപ്പെടുത്തി. പിന്നാലെ എച്ച്-1B വിസയുടെ ഫീസ് വർധിപ്പിച്ചും ട്രംപ് പ്രഖ്യാനം നടത്തിയിരുന്നു. ഇന്ത്യൻ ഐടി പ്രൊഫഷണൽസുകളെ പ്രതികൂലമായി ബാധിചേക്കാവുന്ന ഒരു തീരുമാനമാണിത്.