AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay TVK Indoor Meetings: ടിക്കറ്റില്ലാത്ത ആരും വരരുത്; വീണ്ടും ജനങ്ങളുമായി സംവദിക്കാൻ വിജയ്; ആദ്യ ഇൻഡോർ പരിപാടി കാഞ്ചീപുരത്ത്

Vijay’s TVK Begins Mini Indoor Public Meetings: ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു.

Vijay TVK Indoor Meetings: ടിക്കറ്റില്ലാത്ത ആരും വരരുത്; വീണ്ടും ജനങ്ങളുമായി സംവദിക്കാൻ വിജയ്; ആദ്യ ഇൻഡോർ പരിപാടി കാഞ്ചീപുരത്ത്
Vijay TVK Image Credit source: Tv9 Network
sarika-kp
Sarika KP | Published: 23 Nov 2025 08:51 AM

ചെന്നെെ: നടനും തമിഴക വെട്രി കഴകം (ടിവികെ)​ അദ്ധ്യക്ഷനുമായ വിജയ് വീണ്ടും ജനങ്ങളുമായി സംവദിക്കാൻ ഒരുങ്ങുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ന് കാഞ്ചീപുരത്ത് ആദ്യ യോഗം ചേരും. കാഞ്ചീപുരം ജെപ്യർ ടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുന്നത്.

ഇന്ന് നടക്കുന്ന പരിപാടിയിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കൾ അറിയിച്ചു. ക്യു ആ‌ർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. മറ്റ് ജില്ലകളിലും ഇതേ മാതൃകയിൽ യോ​ഗങ്ങൾ ചേരാനാണ് പാർട്ടിയുടെ തീരുമാനം.

Also Read:വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങി ടി വി കെ അധ്യക്ഷൻ വിജയ്

കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇൻഡോർ സംവാദങ്ങളിലേക്ക് ടിവികെയും വിജയും കടക്കുന്നത്. അതേസമയം , രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഷോകൾക്കുള്ള മാതൃകാ നടപടിക്രമം കരട് റിപ്പോർട്ട് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് ഇത് തയ്യാറാക്കിയത്. അതേസമയം സെപ്റ്റംബറിൽ കരൂരിൽ വിജയ് നയിച്ച ടി.വി.കെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു.