Ahmedabad Air India Crash: പ്രധാനമന്ത്രി അഹമ്മദാബാദിൽ, ദുരന്തസ്ഥലവും ആശുപത്രിയും സന്ദർശിച്ചു

Prime Minister Narendra Modi visit Ahmedabad: അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും.

Ahmedabad Air India Crash: പ്രധാനമന്ത്രി അഹമ്മദാബാദിൽ, ദുരന്തസ്ഥലവും ആശുപത്രിയും സന്ദർശിച്ചു

പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കുന്നു

Updated On: 

13 Jun 2025 | 10:17 AM

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി ദുരന്തസ്ഥലവും ആശുപത്രിയും സന്ദർശിച്ചു.ചികിത്സയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

ദുരന്തത്തില്‍ ഡിജിസിഎ പ്രഖ്യാപിച്ച അന്വേഷണങ്ങളും ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദഗ്ധ സംഘം ഉടൻ ഇന്ത്യയിലെത്തുമെന്നാണ് വിവരം. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം.

രണ്ട് അമേരിക്കൻ ഏജൻസികളും അന്വേഷണത്തിൽ പങ്കെടുക്കും. അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണവുമായി സഹകരിക്കുമെന്ന് റിപ്പോർട്ട്. തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ  ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകട കാരണം കണ്ടെത്തുന്നതിൽ നിർണായകമാകും.

അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കമുള്ള വിവരങ്ങളും വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ