Ahmedabad Air India Crash : സീറ്റ് നമ്പർ 11-ൽ ഇരുന്നയാൾ രക്ഷപ്പെട്ടു; അഹമ്മദാബാദ് പോലീസ് പറയുന്നതിങ്ങനെ
Ahmedabad Air India Crash Death Toll Update : നേരത്തെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നായിരുന്നു അഹമ്മദബാദ് സിറ്റി പോലീസ് അറിയിച്ചിരുന്നത്.
അഹമ്മദബാദ് : എയർ ഇന്ത്യ വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടില്ല അഹമ്മദബാദ് സിറ്റി പോലീസ് കമ്മീഷ്ണർ ജി എസ് മാലിക്ക്. അപകടത്തിൽ പെട്ട AI171 വിമാനത്തിലെ 11-ാം നമ്പർ സീറ്റിലെ യാത്രക്കാരൻ രക്ഷപ്പെട്ടതായി പോലീസ് കമ്മീഷ്ണർ അറിയിച്ചു. രമേഷ് വിശ്വാസ്കുമാർ എന്നയാളാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അപകടം നടന്ന സമയത്ത് 38കാരനായ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി എടുത്ത് ചാടുകയായിരുന്നു. തുടർന്ന് യാത്രക്കാരൻ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ഭാരണപ്രദേശമായ ദമൻ ദിയു സ്വദേശിയായ രമേഷ് ബ്രിട്ടീഷ് പൗരനാണ്. സഹോദരനൊപ്പമാണ് ലണ്ടണിലേക്ക് യാത്ര ചെയ്തത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വലിയ ശബ്ദം കേട്ടുയെന്നും സീറ്റിൽ നിന്നും ഇറങ്ങിയോടിയെന്നുമാണ് രമേഷ് അറിയിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അപകടത്തിൽ മരണസംഖ്യം ഇനിയും കൂടുമെന്ന് അഹമ്മദബാദ് പോലീസ് അറിയിച്ചു. വിമാനം ഇടിച്ചിറങ്ങിയ ആശപുത്രിയുടെ ഹോസ്റ്റിലിൽ തമാസിച്ചവർക്കായിട്ടുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.