Ahmedabad Air India Plane Crash: വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബങ്ങള്‍ക്ക് 6 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

Ahmedabad Air India Plane Crash Updates: ധനസഹായം നല്‍കുന്നതിനായി ബിജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കല്‍ സമൂഹം ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കാണിക്കാനും താന്‍ ലക്ഷ്യമിടുന്നുവെന്ന് ഡോ. ഷംഷീര്‍ പറയുന്നു.

Ahmedabad Air India Plane Crash: വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബങ്ങള്‍ക്ക് 6 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

ഡോ. ഷംഷീര്‍ വയലില്‍, അപകടത്തില്‍പെട്ട വിമാനം

Updated On: 

20 Jun 2025 | 02:08 PM

അബുദബി: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ഇന്ത്യ വിമാന ദുരന്തത്തില്‍ ഇരകളായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡോക്ടറും സംരംഭകനുമായ ഷംഷീര്‍ വയലില്‍. ആറ് കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

എംബിബിഎസ് വിദ്യാര്‍ഥികളായ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, ആര്യന്‍ രജ്പുത്, രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ വീതം ഷംഷീര്‍ നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പഠനകാലത്ത് കൂടിച്ചേരലുകളും മറ്റും നടന്നിരുന്ന ഹോസ്റ്റലും മെസ്സും ദുരന്തത്തിന് ഇരയായത് തന്നെ ഏറെ ദുഃഖത്തിലാഴ്ത്തിയെന്ന് ഷംഷീര്‍ പറയുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ താന്‍ പഠിച്ചിരുന്ന സമയത്തെ കാര്യങ്ങള്‍ ഓര്‍മ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Ahmedabad Air India Plane Crash: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നു; എയർ ഇന്ത്യ സിഇഒ

ധനസഹായം നല്‍കുന്നതിനായി ബിജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കല്‍ സമൂഹം ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കാണിക്കാനും താന്‍ ലക്ഷ്യമിടുന്നുവെന്ന് ഡോ. ഷംഷീര്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ