AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air india Flights: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ, എയർ ഇന്ത്യ അഞ്ച് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി

Air India cancelled five international flights: വിമാനത്തിലെ സാങ്കേതിക തകരാറുകളും, വ്യോമയാന നിയന്ത്രണങ്ങളും, കൂടുതൽ പരിശോധനകളും കാരണമാണ് ഈ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.

Air india Flights: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ, എയർ ഇന്ത്യ അഞ്ച് അന്താരാഷ്ട്ര  സർവീസുകൾ റദ്ദാക്കി
Air IndiaImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 17 Jun 2025 18:14 PM

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ തുടർന്ന് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾക്ക് മേലുള്ള പരിശോധനകൾ കർശനമാക്കി. ഇതിനെ തുടർന്ന് എയർ ഇന്ത്യ അഞ്ച് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട്.

റദ്ദാക്കിയ വിമാനങ്ങളിൽ ഡൽഹിയിൽ നിന്ന് ദുബായ്, വിയന്ന, പാരിസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കും ലണ്ടനിൽ നിന്ന് അമൃത്സറിലേക്കുമുള്ള സർവീസുകളും ഉൾപ്പെടുന്നു. കൂടാതെ, ഡൽഹിയിലേക്ക് വരികയായിരുന്ന ഒരു ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാർ കാരണം ഹോങ്കോങ്ങിലേക്ക് തിരികെ പറന്നു.

ALSO READ : Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ഇതിനു പുറമെ, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പോയ ഒരു എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ വെച്ച് സാങ്കേതിക പ്രശ്നം കാരണം യാത്രക്കാരെ ഇറക്കിവിട്ടു. ലുഫ്താൻസയുടെയും ബ്രിട്ടീഷ് എയർവേസിന്റെയും ഓരോ ഡ്രീംലൈനർ വിമാനങ്ങൾക്കും സമാനമായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം യാത്ര മുടങ്ങി.

വിമാനത്തിലെ സാങ്കേതിക തകരാറുകളും, വ്യോമയാന നിയന്ത്രണങ്ങളും, കൂടുതൽ പരിശോധനകളും കാരണമാണ് ഈ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടതും ഒരു ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു. ഈ സാഹചര്യത്തിൽ ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയരുന്നുണ്ട്.