Ahmedabad Air India Crash video : അതിഭീകരമായ 32 സെക്കന്റ്റുകൾ ; വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം ഇതാ
Ahmedabad airport CCTV footage : സാധാരണ എത്തേണ്ട ഉയരത്തിലേക്ക് വിമാനം എത്തുന്നില്ല. കുറച്ചു നിമിഷങ്ങൾ കൂടി നേരെ പറഞ്ഞതിനുശേഷം വിമാനം ഉയരം കുറച്ചതായും മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കുന്നതായും കാണാം.

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ പുതിയൊരു വീഡിയോ ദൃശ്യം കൂടി പുറത്തുവരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് റൺവേയിലൂടെ എയർ ഇന്ത്യ വിമാനം പറന്നുയരുന്നതും മറ്റുമാണ് വീഡിയോയിൽ ഉള്ളത്. സാധാരണഗതിയിൽ അസ്വാഭാവികമായി ഒന്നും വീഡിയോയിൽ തുടക്കത്തിൽ കാണുന്നില്ല.
എന്നാൽ നിമിഷങ്ങൾക്കകം തന്നെ വിമാനം അപകടത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് കാണാം. സാധാരണ എത്തേണ്ട ഉയരത്തിലേക്ക് വിമാനം എത്തുന്നില്ല. കുറച്ചു നിമിഷങ്ങൾ കൂടി നേരെ പറഞ്ഞതിനുശേഷം വിമാനം ഉയരം കുറച്ചതായും മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കുന്നതായും കാണാം.
242 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനം റൺവേയുടെ അറ്റത്തുനിന്ന് കുറച്ച് അകലെയായുള്ള മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഹോസ്റ്റലിലേക്ക് ഇടിച്ചു കയറി.
CCTV Footage of the Ahmedabad Air India plane crash earlier today in India. pic.twitter.com/gwhuLBwO7A
— Aditya Raj Kaul (@AdityaRajKaul) June 12, 2025
ദുരന്തത്തിൽ ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തം വ്യക്തമാക്കുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന അഞ്ചു പേരാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് റൺവേ വിട്ടത് മുതൽ അപകടം സംഭവിക്കുന്നത് വരെയുള്ള 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. വിശദമായ അന്വേഷണത്തിനുശേഷം എത്രയും പെട്ടെന്ന് തന്നെ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ആകുമെന്ന് അധികൃതർ സൂചിപ്പിച്ചു.