Ahmedabad Air India Crash: ‘ഗുഡ് ബൈ, ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി’; വിമാനാപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ അവസാന പോസ്റ്റ്
UK Citizen’s Final Post Before Ahmedabad Plane Crash: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ വിമാനം കയറുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയോട് യാത്ര പറയുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഒരു പിടി നല്ല ഓർമ്മകളുമായി മടങ്ങാൻ ലണ്ടനിൽ നിന്നും ഇന്ത്യയിൽ എത്തിയ ജാമി മീക്കിനെ കാത്തിരുന്നത് വലിയ ദുരന്തമാണ്. യോഗ ഒരുപാടു ഇഷ്ടപ്പെടുന്ന ജാമിക്ക് ഏറെ മനോഹരമായ അനുഭവങ്ങളാണ് ഇന്ത്യ സമ്മാനിച്ചത്. അദ്ദേഹം ഇതെല്ലം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇന്ത്യൻ സന്ദർശനത്തിലെ വിശേഷങ്ങൾ വീട്ടുകാരോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കാൻ ഏറെ ആവേശത്തോടെയാണ് അഹമ്മദാബാദിൽ നിന്ന് ജാമി ലണ്ടനിലേക്ക് വിമാനം കയറിയത്. എന്നാൽ, അത് ജാമിയുടെ അവസാന യാത്രയായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ജീവിതപങ്കാളിയായ ഫിയോഞ്ജൽ ഗ്രീൻലോ മീക്കിനൊപ്പമായിരുന്നു ജാമി ഇന്ത്യയിൽ എത്തിയത്. ഇരുവരും ഒന്നിച്ചാണ് ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിച്ചത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ വിമാനം കയറുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയോട് യാത്ര പറയുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഗുഡ് ബൈ ഇന്ത്യാ’ എന്നാണ് ജാമി വീഡിയോയിൽ പറയുന്നത്.
“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രിയാണ് ഇത്’ എന്ന് ഫിയോഞ്ജൽ ഗ്രീൻലോയും മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്ന് കിട്ടിയത് മനസിന് കുളിർമയേകുന്ന, മാന്ത്രികമായൊരു അനുഭവമാണെന്ന് അവർ പറയുന്നു. ഇന്ത്യൻ സന്ദർശനത്തെ പറ്റി ഒരു വ്ളോഗ് പോസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും അവർ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ആ ആഗ്രഹം സാധിക്കാൻ ഇനി അവരില്ല.
ജാമിയുടെയും ഫിയോഞ്ജലിന്റെയും അവസാന വീഡിയോ:
🚨 Jamie Ray Meek, a British citizen listed as a passenger on Air India Flight 171, reportedly shared a final Instagram Story shortly before takeoff.
He appears on the official manifest under GBR 149261531. A video believed to be his last post.#India #Crash #Ahmedabad #Boeing… pic.twitter.com/KmSpz9iOi9
— the Pulse (@thePulseGlobal) June 12, 2025
ALSO READ: അതിഭീകരമായ 32 സെക്കന്റ്റുകൾ ; വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം ഇതാ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യയുടെ AI171 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. യാത്രക്കാരും പൈലറ്റുമാരും ക്യാബിൻ ക്രൂവുമടക്കം വിമാനത്തിൽ ഉണ്ടായിരുന്ന 254 പേരിൽ 253 പേരും മരിച്ചതായാണ് വിവരം. വിമാനത്തിലെ 11-ാം നമ്പർ സീറ്റിലെ യാത്രക്കാരനാണ് രക്ഷപ്പെട്ടത്. രമേഷ് വിശ്വാസ്കുമാർ എന്ന 38കാരൻ അപകടം നടന്ന സമയത്ത് എമർജൻസി എക്സിറ്റ് വഴി എടുത്ത് ചാടുകയായിരുന്നു. തുടർന്ന്, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനാപകടത്തിൽ മരിച്ചവരിൽ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷുകാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും ഉൾപ്പെടുന്നു. യാത്രക്കാരിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായരും അപകടത്തിൽ മരിച്ചു.