AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India: എന്തോ കരിഞ്ഞ മണം ! ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Burning Smell Detected In Air India: മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എഐ 639 വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും വക്താവ്

Air India: എന്തോ കരിഞ്ഞ മണം ! ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എയർ ഇന്ത്യImage Credit source: Getty
jayadevan-am
Jayadevan AM | Published: 29 Jun 2025 15:25 PM

മുംബൈ: ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ക്യാബിനുള്ളില്‍ നിന്നും കരിഞ്ഞ മണം വന്നതിനെ തുടര്‍ന്ന് മുംബൈയില്‍ തിരിച്ചിറക്കി. രാത്രി 10.55ന് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എഐ 639 വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും വക്താവ് വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും വക്താവ് പറഞ്ഞു.

അന്വേഷണം നടത്തുന്നു

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന്‌ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു. ബ്ലാക്ക് ബോക്‌സ് എഎഐബി(എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ)യുടെ കസ്റ്റഡിയിലാണെന്നും മൊഹോൾ വ്യക്തമാക്കി.

Read Also: AISATS Office Party: വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആഘോഷ തിമിർപ്പ്; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

വിമാനാപകടം ഒരു ദൗർഭാഗ്യകരമായിരുന്നു. എഎഐബി പൂർണ്ണ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന റിപ്പോർട്ടുകൾ മൊഹോൾ തള്ളിക്കളഞ്ഞു. വിമാനയാത്രയെക്കുറിച്ച് യാത്രക്കാർക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിജിസിഎയുടെ ഉത്തരവ് പ്രകാരം 33 ഡ്രീംലൈനറുകളും പരിശോധിച്ചെന്നും, എല്ലാ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി വ്യക്തമാക്കി.