AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AISATS Office Party: വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആഘോഷ തിമിർപ്പ്; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

AISATS Party In Workplace: സംഭവത്തിൽ 4 മുതിർന്ന ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കിയതായാണ് വിവരം. പാർട്ടിയിൽ ‘ലുങ്കി ഡാൻസ്’ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിന്നു. ഗ്രൗണ്ട്, കാർഗോ ഹാൻഡ്‍ലിങ് കമ്പനിയായ എഐസാറ്റ്സിൽ ടാറ്റയ്ക്കും സാറ്റ്സ് ലിമിറ്റഡ് കമ്പനിക്കും 50 ശതമാനം വീതം ഓഹരിയാണുള്ളത്.

AISATS Office Party: വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആഘോഷ തിമിർപ്പ്; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
AISATS Party In WorkplaceImage Credit source: PTI/ Social Media
neethu-vijayan
Neethu Vijayan | Updated On: 28 Jun 2025 11:37 AM

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉപകമ്പനിയായ ‘എഐസാറ്റ്സിലെ’ ജീവനക്കാരുടെ ആഘോഷം. ഗുരുഗ്രാമിലെ ഓഫിസിൽ പാർട്ടി സംഘടിപ്പിച്ചാണ് ആഘോഷമാക്കിയത്. സംഭവത്തിൽ 4 മുതിർന്ന ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കിയതായാണ് വിവരം. പാർട്ടിയിൽ ‘ലുങ്കി ഡാൻസ്’ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിന്നു.

241 പേരുടെ ജീവൻ പൊലി‍ഞ്ഞ അഹമ്മദാബാദ് വിമാനാപകടത്തിൽ അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പ് നിറം അണിഞ്ഞതിനിടെയായിരുന്നു എഐസാറ്റ്സിലെ പാർട്ടിയുടെ ആഘോഷവും. ഗ്രൗണ്ട്, കാർഗോ ഹാൻഡ്‍ലിങ് കമ്പനിയായ എഐസാറ്റ്സിൽ ടാറ്റയ്ക്കും സാറ്റ്സ് ലിമിറ്റഡ് കമ്പനിക്കും 50 ശതമാനം വീതം ഓഹരിയാണുള്ളത്. സംഭവത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് എഐസാറ്റ്സ് രം​ഗത്തെത്തി.

ജീവനക്കാരിൽ പലർക്കും സംഭവത്തിൽ മുന്നറിയിപ്പി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. “ഈ പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല, സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ഉറപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉറച്ച അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്,” വക്താവ് പറഞ്ഞു. ആഘോഷത്തിൻ്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണം രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടികൾ മന്ദ​ഗതിയിലാണ്. അന്വേഷണം തുടങ്ങാൻ തടസ്സമായി നിന്നത് ഔദ്യോഗിക നടപടികളുടെയും ചട്ടങ്ങളുടെയും അവ്യക്തമായ കാരണങ്ങളാണെന്നാണ് റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ മേധാവിയാരെന്നതിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിലവിൽ ഡിജിയെ നിയമിച്ചുള്ള ഉത്തരവുണ്ടായിട്ടില്ല.