Ajit Pawar Plane Crash: നാല് തവണയെങ്കിലും പൊട്ടിത്തെറി,അജിത് പവാറിൻ്റെ ദുരന്തം, അവസാന മിനിട്ടുകളിൽ സംഭവിച്ചത് ?

Ajit Pawar Plane Crash Updates : പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനത്തിന് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇടയിലാണ് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വിമാനം സമീപത്തെ വയലിലേക്ക് തകർന്നു വീണത്.

Ajit Pawar Plane Crash:  നാല് തവണയെങ്കിലും പൊട്ടിത്തെറി,അജിത് പവാറിൻ്റെ ദുരന്തം, അവസാന മിനിട്ടുകളിൽ സംഭവിച്ചത് ?

Ajit Pawar Plane Crash

Updated On: 

28 Jan 2026 | 11:54 AM

അജിത് പവാറിൻ്റെ വിയോഗം ദേശിയ രാഷ്ട്രീയത്തിൽ തന്നെ വളരെ അധികം ചർച്ചയായിരിക്കുന്ന നിമിഷമാണിത്. പൂനെയിലെ ബാരാമതിയിൽ ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു.  വിമാനം ലാൻ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ അത് അപകടകരമായ അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.  100 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചത്. താഴെ വീണ ഉടൻ തീ പിടിക്കുകയും തുടർന്ന് നാല് തവണയെങ്കിലും പൊട്ടിത്തെറികളും കേട്ടുവെന്നും ആളുകൾ പറയുന്നതായി സോഴ്സുകളെ ഉദ്ദരിച്ച് എൻഡിടീവി റിപ്പോർട്ട് ചെയ്യുന്നു. രണ്ടായി പിളർന്ന വിമാനം പൂർണമായും തീ പിടിച്ചിരുന്നു.

അജിത് പവാർ അടക്കം അഞ്ച് പേരാണ് ദുരന്തത്തിൽ മരിച്ചത്. അജിത് പവാറിനെ കൂടാതെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു അറ്റൻഡൻ്റ്, പൈലറ്റ്-ഇൻ-കമാൻഡ്, ഫസ്റ്റ് ഓഫീസർ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാനുള്ള യാത്രക്കിടയിലായിരുന്നു ദുരന്തം. പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനത്തിന് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണ് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വിമാനം സമീപത്തെ വയലിലേക്ക് തകർന്നു വീണത്.

വിമാനം

ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ഷെഡ്യൂൾഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാരിൽ ഒന്നായ വിഎസ്ആർ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45XR ആണ് അപകടത്തിൽപ്പെട്ട വിമാനം . ബോംബാർഡിയർ എയ്‌റോസ്‌പേസ് (1998-2009) നിർമ്മിച്ച ഒരു ഇടത്തരം ബിസിനസ് ജെറ്റാണിത്. എട്ട് യാത്രക്കാർക്ക് ഇരിക്കാം, രണ്ട് ഹണിവെൽ TFE731 എഞ്ചിനുകൾ നൽകുന്ന ഇതിന് 51,000 അടി വരെ പറക്കാൻ കഴിയും, കൂടാതെ വേഗതയ്ക്കും കാര്യക്ഷമവും സുഖപ്രദവുമായ ക്യാബിനും പേരുകേട്ടതാണീ വിമാനങ്ങൾ. ഹ്രസ്വ-ഇടത്തരം ദൂര യാത്രകൾക്ക് പേര് കേട്ടതാണീ വിമാനങ്ങൾ.

വി.കെ സിംഗ് എന്ന വ്യവസായി സ്ഥാപിച്ചതാണീ കമ്പനി. സ്വകാര്യ ചാർട്ടേർഡ് ജെറ്റുകൾ, ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കൽ, മെഡിക്കൽ ഇവാക്വേഷൻസ് (എയർ ആംബുലൻസ്), വിമാന ലീസിംഗ് എന്നിവയെല്ലാം കമ്പനി നൽകുന്ന സേവനങ്ങളാണ്. ലിയർജെറ്റ് 45XR, ബീച്ച്ക്രാഫ്റ്റ് സൂപ്പർ കിംഗ് എയർ B200, അഗസ്റ്റ 109 ഹെലികോപ്റ്ററുകൾ തുടങ്ങിയവയെല്ലാം വിഎസ്ആർ വെഞ്ച്വേഴ്സിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ന്യൂഡൽഹിയിലെ മഹിപാൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൻഡ്-ടു-എൻഡ് ഏവിയേഷൻ കൺസൾട്ടൻസി, എയർക്രാഫ്റ്റ് മാനേജ്മെന്റ് എന്നീ സേവനങ്ങളാണ് നൽകുന്നത്.

Related Stories
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
ഭാഗ്യം! ആ കുട്ടി രക്ഷപ്പെട്ടു; എങ്കിലും കാണുമ്പോള്‍ ഒരു ഞെട്ടല്‍
Ajit Pawar : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്ത്യം
1000 രൂപ അടച്ചു ഒരു കേസ് തീർന്നു, ഇനിയുമുണ്ട് കുറെ കേസുകൾ
ആദ്യം മൂർഖൻ പിന്നെ അണലി, രണ്ടിനെയും പിടികൂടി