Gujarat Cabinet: മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ഗുജറാത്ത് സർക്കാരിൻ്റെ മന്ത്രിസഭാ പുനസംഘടന നാളെ
Gujarat Cabinet Reshuffle: ഗുജറാത്ത് മന്ത്രിസഭയിൽ മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ നടക്കുന്ന പുനസംഘടനയുടെ ഭാഗമായാണ് രാജി.

ഭൂപേന്ദ്ര പട്ടേൽ
ഗുജറാത്ത് മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മാത്രമേ സ്ഥാനത്ത് തുടരൂ. ബാക്കിയുള്ള 16 മന്ത്രിമാരും രാജി സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് രാത്രിയോടെ ഗവർണർക്ക് രാജിസമർപ്പിക്കും. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ മാസം 18, വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാർ സ്ഥാനമേറ്റെടുക്കുക. 18ന് രാവിലെ 12.39ഓടെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വച്ചാണ് സത്യപ്രതിജ്ഞ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ചടങ്ങിൽ പങ്കെടുക്കും.
Updating…