Bengaluru Expenses: ഒരു ദിവസത്തിന്‌ മാത്രം ബെംഗളൂരുവില്‍ ചെലവ് 8,000 രൂപ; എങ്ങനെ ജീവിക്കും!

Bengaluru Sunday Expenses 8,156: പ്രിയങ്ക ഘോഷ് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടത്. അവര്‍ക്കും പങ്കാളിക്കും ഒഴിവുദിനം ബെംഗളൂരുവില്‍ ആസ്വദിക്കാനായി വേണ്ടിവന്നത് 8,156 രൂപയാണ്. തങ്ങള്‍ നടത്തിയ യാത്രകളും, ഷോപ്പിങ് വിവരങ്ങളും എല്ലാം ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ വീഡിയോ.

Bengaluru Expenses: ഒരു ദിവസത്തിന്‌ മാത്രം ബെംഗളൂരുവില്‍ ചെലവ് 8,000 രൂപ; എങ്ങനെ ജീവിക്കും!

ബെംഗളൂരു

Published: 

08 Mar 2026 | 01:07 PM

ബെംഗളൂരുവില്‍ പട്ടിണി കിടക്കാന്‍ പോലും പതിനായിരങ്ങള്‍ കൈവശം വേണമെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നതിലും മോശമാണ് അവിടുത്തെ ജീവിതച്ചെലവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ആമസോണ്‍ ജീവനക്കാരി. ഒരു ഞായറാഴ്ചയ്ക്ക് വേണ്ടി മാത്രം അവര്‍ ചെലവഴിച്ച തുക വെളിപ്പെടുത്തികൊണ്ട് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

പ്രിയങ്ക ഘോഷ് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടത്. അവര്‍ക്കും പങ്കാളിക്കും ഒഴിവുദിനം ബെംഗളൂരുവില്‍ ആസ്വദിക്കാനായി വേണ്ടിവന്നത് 8,156 രൂപയാണ്. തങ്ങള്‍ നടത്തിയ യാത്രകളും, ഷോപ്പിങ് വിവരങ്ങളും എല്ലാം ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ വീഡിയോ.

ഞായറാഴ്ച ബെംഗളൂരുവില്‍ താമസിക്കാനായി ഞങ്ങള്‍ ചെലവഴിച്ച തുകയാണ് പറയുന്നത്. പ്രഭാതഭക്ഷണം കഴിച്ചില്ല, അതിനാല്‍ തന്നെ ഉച്ചഭക്ഷണം കഴിക്കാനായി 250 രൂപയ്ക്ക് ഓട്ടോ പിടിച്ച് ഞങ്ങളുടെ ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റില്‍ എത്തി. സൂപ്പ്, കുട്ടു പറോട്ട, സൗത്ത് മീല്‍, രണ്ട് ബട്ടര്‍ മില്‍ക്ക്, ഇതെല്ലാം കഴിച്ചു ഏകദേശം 1150 രൂപയാണ് ചെലവായതെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം ഇരുവരും മധുരപലഹാരം കഴിക്കാന്‍ പോയി. ഐസ്‌ക്രീം കഴിക്കുകയും ചെയ്തിരുന്നു. ഇതിനായി 370 രൂപയാണ് ചെലവഴിച്ചത്. ശേഷം 250 രൂപ കൊടുത്ത് ഓട്ടോയ്ക്ക് വീട്ടിലെത്തി. വൈകീട്ട് കാപ്പി കുടിക്കാനിറങ്ങി, അതോടൊപ്പം കൊറിയന്‍ ബണ്ണും കഴിച്ചു, ഇവയ്ക്ക് ആയത് 650 രൂപ.

Also Read: Bengaluru Weather: കറങ്ങാന്‍ പോകല്ലേ, വെന്തുരുകും; ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ

വീട്ടിലേക്ക് വരുംവഴി പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കഴും വാങ്ങിച്ചു. ഇതിനായി വേണ്ടിവന്നത് 2,311 രൂപയാണ്. കുറച്ച് ഡ്രൈ ഫ്രൂട്ട്‌സും പച്ചക്കറികളും പഴങ്ങളും 610 രൂപയ്ക്ക് വാങ്ങിച്ചു. പ്രോട്ടീന്‍ ആവശ്യത്തിനായി 1,850 രൂപയും ചെലവഴിച്ചു. അത്താഴം ഓര്‍ഡര്‍ ചെയ്ത വകയില്‍ 647 രൂപയും ഇരുവര്‍ക്കുമായി. ഇതോടെ ആകെ ചെലവ് 8,156 രൂപ.

 

 

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ