Amit Shah: തമിഴ്‌നാട്ടിലും, ബംഗാളിലും ബിജെപി അധികാരത്തിലെത്തും; ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ

Amit Shah says BJP will come to power in Tamil Nadu: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്‍ഡിഎ വിജയം നേടുമെന്ന് അമിത് ഷാ. പുതുക്കോട്ടയിൽ നടന്ന ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Amit Shah: തമിഴ്‌നാട്ടിലും, ബംഗാളിലും ബിജെപി അധികാരത്തിലെത്തും; ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ

Amit Shah

Published: 

05 Jan 2026 | 07:17 AM

ചെന്നൈ: 2026-ൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്‍ഡിഎ വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നടന്ന ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ഉം 2025 ഉം ബിജെപിയുടെ വിജയത്തിന്റെ വർഷങ്ങളായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 2026 ല്‍ ആ ജനവിധി തമിഴ്‌നാട്ടിലും ബംഗാളിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നായിരുന്നു ഷായുടെ വിമര്‍ശനം. അഴിമതിക്കാരായ മന്ത്രിമാരുമായി സംസ്ഥാനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ഇന്ത്യയിൽ എവിടെയെങ്കിലും ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ഉണ്ടെങ്കിൽ, നിർഭാഗ്യവശാൽ അത് തമിഴ്‌നാട്ടിലാണെന്നും, ഡിഎംകെ സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും അമിത് ഷാ ആരോപിച്ചു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒരു ഉറപ്പുമില്ല. പൊതുസേവനത്തേക്കാൾ സ്വജനപക്ഷപാതത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെതെന്നും അമിത് ഷാ ആരോപിച്ചു.

Also Read: Narendra Modi: ലോകം ഇന്ത്യയിലേക്ക്; ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പ്രധാനമന്ത്രി

മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കുക എന്നത് മാത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരേയൊരു ലക്ഷ്യം. തമിഴ്നാട്ടിലെ കുടുംബവാഴ്ച അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം കരുണാനിധി, പിന്നീട് സ്റ്റാലിൻ. ഇപ്പോള്‍ ഉദയനിധിയെയും മുഖ്യമന്ത്രിയാക്കാനുള്ള സ്വപ്‌നം സഫലമാകില്ലെന്നും അമിത് ഷാ പറഞ്ഞു.

എഐഎഡിഎംകെയുമായും മറ്റ് പ്രാദേശിക പാര്‍ട്ടികളുമായും ശക്തമായ ഒരു സഖ്യം നയിക്കാൻ ബിജെപി തയ്യാറാണ്.കോൺഗ്രസിനും ഡിഎംകെയ്ക്കും എതിരായ പോരാട്ടമായിരിക്കും ബിജെപിയുടെ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മട്ടനോ മീനോ ചിക്കനോ; പ്രോട്ടീൻ കൂടുതൽ ഏതിലാണ്?
ചിക്കൻ എത്രദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
ശ്രദ്ധിക്കുക, ഡ്രൈ ഫ്രൂട്ട്സ് കൂടുതൽ കഴിച്ചാലും പ്രശ്നമാണ്
മിക്സി ജാറിലെ അഴുക്ക് നിസാരമല്ല! അനായാസം നീക്കാം
ആ അമ്മയുടെ കണ്ണീരൊപ്പി ഇന്ത്യന്‍ സൈന്യം; വില്‍ക്കാനെത്തിച്ച മുഴുവന്‍ സമൂസയും വാങ്ങി
ഭാഗ്യത്തിന് രക്ഷപ്പെട്ടു; അമിതവേഗതയില്‍ കാര്‍ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങി
കള്ളന് പറ്റിയ അബദ്ധം; രാജസ്ഥാനിലെ കോട്ടയില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് ഫാന്‍ ഹോളില്‍ കുടുങ്ങി
പാർട്ടി സെക്രട്ടറി പറഞ്ഞത് മാറുമോ ?