Amravati Assault Case: ലൈംഗിക പീഡനത്തിന് ഇരയായത് 180-ഓളം പെൺകുട്ടികൾ, തമ്മിലടിയിൽ പുറത്ത് വന്നത് കൊടുംക്രൂരത
Amravati Minors Abuse Case: പ്രണയം നടിച്ച് വശീകരിച്ചാണ് തൻവീർ പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നത്. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയവയിലൂടെയാണ് പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. വീഡിയോ കാണിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിച്ചു. അശ്ശീല വീഡിയോകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മുംബൈ: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പുറത്ത് വന്നത് കൊടുംക്രൂരത. അഹമദ് തൻവീർ (19), ഉജേർ ഖാൻ (20) എന്നിവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് വലിയൊരു കൊടുംക്രൂരത പുറംലോകം അറിയാൻ കാരണമായത്. മഹാരാഷ്ട്രയിലെ അംരാവതിയിൽ ഇരുവരും ചേർന്ന് 180ാളം പെൺകുട്ടികളെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കേസിലെ മുഖ്യപ്രതിയായ അഹമദ് തൻവീറും കൂട്ടുപ്രതിയായ ഉജേർ ഖാനും പോലീസ് കസ്റ്റഡിയിലാണ്.
പ്രണയം നടിച്ച് വശീകരിച്ചാണ് തൻവീർ പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നത്. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയവയിലൂടെയാണ് പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പ്രണയം നടിച്ച് വശീകരിച്ച ശേഷം, പെൺകുട്ടികളെ രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത 180ാളം പെൺകുട്ടികളെയാണ് അയാൻ ഇത്തരത്തിൽ ഉപദ്രവിച്ചത്. പ്രതിയുടെ ഫോണിൽ നിന്ന് 350-ഓളം അശ്ശീല വീഡിയോകളും കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
ALSO READ: നിയമകുരുക്കില്‍ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; യാത്ര പെട്ടെന്ന് നടക്കില്ല
സുഹൃത്തായ ഉജേർ ഖാനാണ് പെൺകുട്ടികളെ പ്രതി ഉപദ്രവിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നത്. തുടർന്ന് ഈ വീഡിയോ കാണിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിച്ചു. വിഡിയോ ദൃശ്യങ്ങൾ ഇരുവരും ഭദ്രമായി സൂക്ഷിച്ചിരുന്നു. എവിടെയും അപ്ലോഡ് ചെയ്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
എന്നാൽ അടുത്തിടെ ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ഈ ക്രൂരതയെ പുറംലോകത്തിന് വെളിപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രകോപിതനായ ഉജേർ ഖാൻ തന്റെ കൈവശമുണ്ടായിരുന്ന തൻവീറിന്റെ അശ്ശീല വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. തൻവീറിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ഇൻസ്റ്റഗ്രാമിലും സ്‌നാപ്പ്ചാറ്റിലും ഉൾപ്പെടെ വിഡിയോ പോസ്റ്റ് ചെയ്തു. എന്നാൽ, അശ്ശീല വീഡിയോകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.