AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai-Bengaluru Expressway: നിയമകുരുക്കില്‍ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; യാത്ര പെട്ടെന്ന് നടക്കില്ല

Chennai Bengaluru Expressway Delayed Again Legal Issues Push Deadline Further: കഴിഞ്ഞ ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റല്‍, മറ്റ് തടസങ്ങള്‍ എന്നിവ കാരണം ജൂണ്‍ വരെ സമയപരിധി നീട്ടി.

Chennai-Bengaluru Expressway: നിയമകുരുക്കില്‍ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; യാത്ര പെട്ടെന്ന് നടക്കില്ല
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേImage Credit source: PTI
Shiji M K
Shiji M K | Published: 16 Apr 2026 | 07:30 AM

നാളെ നാളെ നീളേ നീളേ എന്ന അവസ്ഥയാണ് ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയുടേത്. പാതയുടെ നിര്‍മാണത്തില്‍ നേരിടുന്ന വെല്ലുവിളി ഇരുസംസ്ഥാനങ്ങളിലെയും യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. ആരക്കോണം, കാഞ്ചീപുരം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 26 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം നിലച്ചിട്ട് പത്ത് മാസം പിന്നിട്ടു. ഇതോടെ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനവും മാറ്റിവെച്ചിരിക്കുകയാണ്.

ആകെ 262 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയ്ക്കുള്ളത്. കഴിഞ്ഞ ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റല്‍, മറ്റ് തടസങ്ങള്‍ എന്നിവ കാരണം ജൂണ്‍ വരെ സമയപരിധി നീട്ടി.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം വെറും മൂന്ന് മണിക്കൂറാക്കി കുറയ്ക്കാന്‍ ഈ പാതയ്ക്ക് സാധിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ രൂപപ്പെട്ട പ്രതിസന്ധി പ്രതീക്ഷകളെല്ലാം വിഫലമാക്കി. ആരക്കോണം-കാഞ്ചീപുരം സെക്ഷന്റെ നിര്‍മാണം മറ്റൊരു കരാറുകാരന് കൈമാറാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതികരണം.

നിര്‍മാണം ആരംഭിച്ചുകഴിഞ്ഞാല്‍ എല്ലാ പണികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം 12 മാസമെടുക്കും. കോടതി കേസ് പരിഗണിച്ച് സിവില്‍ ജോലികള്‍ പുനരാരംഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് പുതുക്കിയ സമയപരിധി നിശ്ചയിക്കാനാകൂ. ആരക്കോണം-കാഞ്ചീപുരം ഭാഗത്തെ 26 കിലോമീറ്റര്‍ പാതയുടെ 11.2 കിലോമീറ്റര്‍ ഭാഗമാണ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയായത്.

Also Read: Chennai-Bengaluru Expressway: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ 2 മണിക്കൂര്‍; യാത്ര ഇനി ഈസി

1,55.5 കോടിയായിരുന്നു പദ്ധതിക്ക് നിര്‍മാണച്ചെലവ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം വൈകിയതോടെ ഇത് 1,525.1 കോടിയായി ഉയര്‍ന്നു. കണ്‍സെഷനര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈ ഭാഗത്തിന് പുറമെ കാഞ്ചീപുരം-ശ്രീപെരുമ്പത്തൂരിലെ 31.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ നിര്‍മാണവും 1 വര്‍ഷത്തിലേറെ വൈകി. ഏകദേശം 26 കിലോമീറ്റര്‍ മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസം കാരണം 4.7 കിലോമീറ്റര്‍ റോഡ് പണി ഇപ്പോഴും മുടങ്ങിക്കിടക്കുന്നുണ്ട്.

Follow Us