Bengaluru Amrit Bharat: ബെംഗളൂരുവിലേക്ക് വീക്ക്‌ലി എക്‌സ്പ്രസ് എത്തിയത് അറിഞ്ഞില്ലേ? ഇവിടെയെല്ലാം സ്റ്റോപ്പുണ്ട്
Amrit Bharat Express Radhikapur to Bengaluru Stops and Timings: ബെംഗളൂരുവിന് മാത്രമല്ല, കേരളത്തിനും കോളടിച്ചിരിക്കുകയാണ്. മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുന്നത്. വരുന്ന ആഴ്ചയില്‍ പ്രധാനമന്ത്രി അവ ഫ്‌ളാഗ് ഓഫ് ചെയ്യും.
ബെംഗളൂരു: രാജ്യത്ത് അമൃത് ഭാരത് ട്രെയിനുകള്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ്.
ബെംഗളൂരുവിനും ഇത് നല്ലകാലം തന്നെ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നത് നിരവധി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ്. വെസ്റ്റ് ബംഗാളിലെ രാധികാപുര്‍ മുതല്‍ ബെംഗളൂരു വരെ വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുംം. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ സര്‍വീസ്.
ട്രെയിന്‍ നമ്പര്‍ 06224 രാധികാപുര്‍ (വെസ്റ്റം ബംഗാള്‍) പേരമ്പൂര്‍, അരക്കോണം, കാട്പടി, ജോലാര്‍പ്പേട്ടല്‍ വഴി ബെംഗളൂരുവില്‍ എത്തിച്ചേരും. രണ്ട് എസി ടു ടയര്‍ കോച്ചുകള്‍, ആറ് എസി ത്രീ ടയര്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഒരു ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയാണ് ട്രെയിനില്‍ ഉണ്ടായിരിക്കുക.
ട്രെയിനിന്റെ സ്‌റ്റോപ്പുകള്‍
രാധികാപുര്‍, കാലിഗഞ്ച്, റാല്‍ഗഞ്ച്, ബര്‍സോയ്, ഹരിഷ് ചന്ദ്രപുര്‍, മേല്‍ഡ ടൗണ്‍, ന്യൂഫറാക്ക, റാംഫുര്‍ഗട്ട്, ഭോല്‍പൂര്‍ ശാന്തിനികേതന്‍, ബര്‍ദ്ധാമന്‍, ഡാന്‍കുനി, അന്‍ഡുല്‍, ഖരാപുര്‍, ബാലസോര്‍, ഭദ്രഖാ, ജയ്പൂര്‍ കെ റോഡ്, കട്ടക്, ഭുഭനേശ്വര്‍, ഖുദ്ര റോഡ്, ബലുഗന്‍, ബെര്‍ഹ്‌മാപുര്‍, ഇച്ചാപുരം, സോംപേട്ട, പലാസ, ശ്രീക്കക്കുളം റോഡ്, വിസിനാഗ്രാം, കോട്ടവലാസ, പെന്‍ഡുരട്ടി, ദുവാഡ, അനക്കാപ്പള്ളി, സമാല്‍കോട്ട്, രാജമുന്‍ഡ്രി, തഡേപള്ളിഗുഡേം, എലുരു, വിജയവാഡ, ന്യൂ ഗുണ്ടൂര്‍, തേനാലി, ബാപ്ട്‌ല, ഓങ്കോള്‍, നെല്ലോര്‍, നായിഡുപേട്ട, സുല്ലുരുപേട്ട, പേരമ്പൂര്‍, അരക്കോണം, കാട്പടി, ജോലാര്‍പെട്ടി, കുപ്പം, ബംഗരാപേട്ട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു.
Also Read: Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്
കേരളത്തിനും ട്രെയിന്‍
ബെംഗളൂരുവിന് മാത്രമല്ല, കേരളത്തിനും കോളടിച്ചിരിക്കുകയാണ്. മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുന്നത്. വരുന്ന ആഴ്ചയില്‍ പ്രധാനമന്ത്രി അവ ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ റൂട്ടുകളിലാണ് ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.