Bengaluru: ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ… ഇവിടങ്ങളില്‍ ഇനി പേ ആന്‍ഡ് പാര്‍ക്ക് ഓണ്‍ലി
Bengaluru Pay and Park System: ബെംഗളൂരു സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ 23 റോഡുകളില്‍ മൂന്ന് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയോഗിക്കുന്നതിനായാണ് ടെന്‍ഡര്‍.
ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ). 23 സിബിസി റോഡുകള്‍ പേ ആന്‍ഡ് പാര്‍ക്ക് പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നതിന് ശേഷമാണ് ഇപ്പോള്‍ നഗരത്തിലെ കൂടുതല്‍ റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ബെംഗളൂരു സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ 23 റോഡുകളില്‍ മൂന്ന് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയോഗിക്കുന്നതിനായാണ് ടെന്‍ഡര്‍. കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, കോംബ്രിഡ്ജ് റോഡ്, വുഡ് സ്ട്രീറ്റ്, കാസില്‍ സ്ട്രീറ്റ്, മഗ്രത്ത് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ക്രസന്റ് റോഡ്, ബ്രിഗേഡ് റോഡ്, സാംപിജ് റോഡ് തുടങ്ങിവയും പേ ആന്‍ഡ് പാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള റോഡുകളില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിന് പുറമെ മറ്റ് കോര്‍പ്പറേഷനുകളിലും ഇതേരീതി പിന്തുടരുമെന്ന് ജിബിഎ ചീഫ് കമ്മീഷണര്‍ എം മഹേശ്വര റാവു പറഞ്ഞു. സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ക്കുള്ള ബിഡുകള്‍ തുറന്നു. അവയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് കോര്‍പ്പറേഷനുകള്‍ ടെന്‍ഡറുകള്‍ കണ്ടെത്തി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ
റോഡരികിലെ പാര്‍ക്കിങ് കാര്യക്ഷമമാക്കുകയും അതുവഴി കോര്‍പ്പറേഷന് വരുമാനം ഉണ്ടാക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. പാര്‍ക്കിങ് സ്ലോട്ടുകള്‍ വെര്‍ച്വലായി അടയാളപ്പെടുത്താനും ജിബിഎ ലക്ഷ്യമിടുന്നുണ്ട്.
സ്ലോട്ടുകള്‍ വെര്‍ച്വലായി അടയാളപ്പെടുത്തുകയാണെങ്കില്‍, ആളുകള്‍ക്ക് മൊബൈല്‍ ആപ്പ് വഴി അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി പാര്‍ക്കിങ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും, റാവു പറഞ്ഞു.