AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arunachal Lake Accident: തവാങ്ങിലെ തടാകത്തിൽ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Tawang Frozen Lake Accident: അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിന്ന് വിനോദ യാത്രയ്ക്ക് പോയ ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.

Arunachal Lake Accident: തവാങ്ങിലെ തടാകത്തിൽ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Tawang Frozen Lake AccidentImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 17 Jan 2026 | 07:53 PM

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിലെ തടാകത്തിൽ (Tawang Frozen Lake Accident) കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കുന്നതിനിടെയാണ് മലയാളി സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിന്ന് വിനോദ യാത്രയ്ക്ക് പോയ ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. ഇവർ അപകടത്തിൽപ്പെടുന്നതിൻ്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ALSO READ: തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്നുപോകുമ്പോൾ കൊല്ലം സ്വദേശി മുങ്ങിമരിച്ചു‌

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടവാർത്ത് പുറത്തറിയുന്നത്. ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. സേല തടാകത്തിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കരുതെന്ന് സന്ദർശകരോട് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

തണുത്തുറഞ്ഞ മഞ്ഞുപാളികൾ മൂടിയ ഇത്തരം തടാകങ്ങൾ മനുഷ്യന്റെ ഭാരം താങ്ങാൻ കഴിയാത്തതാകാമെന്നും അതിനാൽ ഇവ സുരക്ഷിതമല്ലെന്നും ചൂണ്ടികാട്ടി വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം ഡിസംബറിൽ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. സമുദ്ര നിരപ്പിൽ നിന്ന് 13,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല തടാകം അരുണാചൽ പ്രദേശിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. മുമ്പും അശ്രദ്ധ മൂലം പ്രദേശത്ത് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.