Andhra Pradesh Temple Wall Collapse: ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞ് അപകടം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
Andhra Pradesh Temple Wall Collapsed Incident: മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതിനെ തുടർന്നുണ്ടായ തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്ത്.
ബെംഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിലാണ് ഇടിഞ്ഞുവീണത്. ക്ഷേത്രത്തിൽ ചന്ദനോത്സവം നടക്കുകയാണ്. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.
മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതിനെ തുടർന്നുണ്ടായ തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്ത്. അതാണ് മതിൽ തകർന്ന് വീഴാൻ കാരണമായതെന്നും പ്രാദമിക നിഗമനങ്ങൾ പറയുന്നു. സ്ഥലത്ത് അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുലർച്ചെ 3.30 നും നാലിനും ഇടയിൽ നഗരത്തിൽ കനത്ത മഴയും കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ജില്ലാ കളക്ടർ എം എൻ ഹരേന്ദ്ര പ്രസാദ്, വിശാഖപട്ടണം എംപി എം. ശ്രീഭരത്, പോലീസ് കമ്മീഷണർ ശങ്കബ്രത ബാഗ്ചി എന്നിവർ സ്ഥലത്തെത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) സംഘങ്ങളുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്ന് സർക്കാർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Updating…