Andhra Pradesh Temple Wall Collapse: ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞ് അപകടം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Andhra Pradesh Temple Wall Collapsed Incident: മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതിനെ തുടർന്നുണ്ടായ തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്ത്.

Andhra Pradesh Temple Wall Collapse: ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞ് അപകടം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

രക്ഷാപ്രവർത്തനം നടക്കുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്

Updated On: 

30 Apr 2025 | 09:42 AM

ബെം​ഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിലാണ് ഇടിഞ്ഞുവീണത്. ക്ഷേത്രത്തിൽ ചന്ദനോത്സവം നടക്കുകയാണ്. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.

മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതിനെ തുടർന്നുണ്ടായ തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്ത്. അതാണ് മതിൽ തകർന്ന് വീഴാൻ കാരണമായതെന്നും പ്രാദമിക നി​ഗമനങ്ങൾ പറയുന്നു. സ്ഥലത്ത് അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുലർച്ചെ 3.30 നും നാലിനും ഇടയിൽ നഗരത്തിൽ കനത്ത മഴയും കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ജില്ലാ കളക്ടർ എം എൻ ഹരേന്ദ്ര പ്രസാദ്, വിശാഖപട്ടണം എംപി എം. ശ്രീഭരത്, പോലീസ് കമ്മീഷണർ ശങ്കബ്രത ബാഗ്ചി എന്നിവർ സ്ഥലത്തെത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) സംഘങ്ങളുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്ന് സർക്കാർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Updating…

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു