Drone: കശ്മീരില്‍ വീണ്ടും ഡ്രോണ്‍, ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ

Suspected Pak drones spotted: നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പൂഞ്ചിലെ ദേഗ്‌വാർ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം വെടിയുതിർത്തു

Drone: കശ്മീരില്‍ വീണ്ടും ഡ്രോണ്‍, ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ

Drone Jammu

Updated On: 

15 Jan 2026 | 10:23 PM

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പൂഞ്ചിലെ ദേഗ്‌വാർ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം വെടിയുതിർത്തു. പാകിസ്ഥാനില്‍ നിന്ന് എത്തിയ ഡ്രോണുകളാണ് എന്ന് സംശയിക്കുന്നു. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ ഡ്രോണുകള്‍ കണ്ടെത്തുന്നത്.

ജനുവരി 11 നും 15 നും ഇടയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുറഞ്ഞത് 15 ഡ്രോണുകളെങ്കിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ ദിഗ്‌വാർ മേഖലയിലും സാംബയിലെ രാംഗഡ് മേഖലയിലെ അതിർത്തിയിലുമാണ് ഒടുവില്‍ ഡ്രോണുകള്‍ കണ്ടെത്തിയത്.

പൂഞ്ചിൽ ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ സൈന്യം ജാഗ്രതയിലാണ്. ജനുവരി 11, 13 തീയതികളിൽ സാംബ, മെന്ദാർ മേഖലകളിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അടുത്തിടെ കുറഞ്ഞത് 15 ഡ്രോണുകളെങ്കിലും സൈന്യം കണ്ടെത്തുകയോ തടയുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം അടുത്തുവരുന്നതിനാല്‍ സൈന്യം ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയാൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

Also Read: വീണ്ടും ജമ്മു കശ്മീരിന് മുകളില്‍ ഡ്രോണുകള്‍, ജാഗ്രതയോടെ സൈന്യം

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി ഇന്ത്യൻ സൈന്യം പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ)യെ അറിയിച്ചതായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.

ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം (യുഎഎസ്) ഉപയോഗിച്ച് നടപടികൾ സ്വീകരിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു