Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനായി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

Delhi Liquor Policy Case Verdict: തെളിവുകളില്ലാതെ ഇരുവരെയും കേസില്‍ ഉള്‍പ്പെടുത്തിയതിന് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ യാതൊരുവിധത്തിലുള്ള ഗൂഢാലോചനയോ ക്രമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനായി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

അരവിന്ദ് കെജരിവാള്‍

Updated On: 

27 Feb 2026 | 12:46 PM

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് കോടതിവളപ്പില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. സിബിഐ എടുത്ത കേസിലാണ് ഡല്‍ഹി അവന്യൂ സിബിഐ കോടതിയുടെ നടപടി.

തെളിവുകളില്ലാതെ ഇരുവരെയും കേസില്‍ ഉള്‍പ്പെടുത്തിയതിന് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ യാതൊരുവിധത്തിലുള്ള ഗൂഢാലോചനയോ ക്രമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലെന്നും അവ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സത്യം നമ്മളോടൊപ്പമുണ്ടെന്ന് താന്‍ എപ്പോഴും പറയും. ഒരു മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലടച്ചു. ഞങ്ങളുടെ നേരെ അവര്‍ ചെളിവാരിയെറിഞ്ഞു, സെന്‍ട്രല്‍ ഡല്‍ഹിയിലെ കോടതിക്ക് പുറത്തുവെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: മലങ്കര സഭാതർക്കത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; പാത്രിയർക്കീസ് ബാവയുമായി ഇന്ന് ചർച്ച

2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയത് വഴി ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതല്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി