Jodhpur Accident: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ട്രാവലർ ട്രക്കിൽ ഇടിച്ചു അപകടം; 15 മരണം, സംഭവം രാജസ്ഥാനിൽ
Rajasthan Jodhpur Accident: മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നതിനും അവരം തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ഭാരത് മാല എക്സ്പ്രസ് വേയിൽ വൻ അപകടം. അമിതവേഗതയിലെത്തിയ ടെമ്പോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്ത ട്രക്കിൽ ഇടിച്ചുകയറി 15 പേർക്ക് ദാരുണാന്ത്യം. ക്ഷേത്രദർശനത്തിന് പോയി മടങ്ങവെയാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ടെമ്പോ ട്രാവലർ പൂർണമായി തകർന്ന അവസ്ഥയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ വാഹനത്തിൻ്റെ സീറ്റുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. അതിനാൽ പുറത്തെടുക്കാൻ വളരെയധികം പരിശ്രമിക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നാട്ടുകാരും പോലീസും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റി. ജോധ്പൂരിലെ ഫലോദി സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ.
Also Read: ദളിത് വിദ്യാർഥിയുടെ പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് അധ്യാപകർ
പോലീസ് പറയുന്നതനുസരിച്ച്, മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നതിനും അവരം തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നടുക്കുന്ന അപകടമാണെന്ന് പ്രതികരിച്ച സംസ്ഥാന മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അനുശോചനം രേഖപ്പെടുത്തി.
അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അറിയിച്ചു. ഇരുവരും എക്സിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.
Saddened by the loss of lives due to a mishap in Phalodi district, Rajasthan. My thoughts are with the affected people and their families during this difficult time. Praying for the speedy recovery of the injured.
An ex-gratia of Rs. 2 lakh from PMNRF would be given to the next…
— PMO India (@PMOIndia) November 2, 2025