AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navi Mumbai Fire Accident: നവി മുബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം

Navi Mumbai Fire Accident Death: ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 10, 11, 12 നിലകളിലാണ് തീപിടുത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Navi Mumbai Fire Accident: നവി മുബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം നവി മുംബൈയിൽ നടന്ന തീപിടിത്തത്തിന്റെ ദൃശ്യങ്ങൾImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 21 Oct 2025 11:44 AM

മുബൈ: നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം (Navi Mumbai Fire Accident). തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചവരിൽ മലയാളികൾ. ഇന്ന് അർധരാത്രി 12.40 ഓടെയാണ് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 10, 11, 12 നിലകളിലാണ് തീപിടുത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ 15പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

ALSO READ: ദീപാവലിക്ക് പിന്നാലെ വായു ഗുണനിലവാരം അതീവ ഗുരുതരം

നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും മുംബൈയിൽ സമാനമായ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ കഫെ പരേഡ് പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടം നടന്ന് തൊട്ടടുത്ത ദിവസമാണ് വാഷിയിൽ തീപിടുത്തം ഉണ്ടായിരിക്കുന്നത്.