Diwali Bonus Issue: ദീപാവലി ബോണസ് നിഷേധിച്ചു: ടോൾ പ്ലാസ ജീവനക്കാർ വാഹനങ്ങളെ സൗജന്യമായി കടത്തിവിട്ടു, നഷ്ടം ലക്ഷങ്ങൾ
Protest at Fatehpur Toll Plaza Leads to Multi-Lakh Loss: പത്തുമണിക്കൂറോളം നീണ്ടുനിന്ന ഈ അസാധാരണ സമരം കാരണം ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടന്നു പോയി. ഇത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
ന്യൂഡൽഹി: ദീപാവലി ബോണസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ടോൾ പ്ലാസ ജീവനക്കാർ വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തിവിട്ട് പ്രതിഷേധിച്ചു. ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോയതോടെ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ശ്രീസായ് ആൻഡ് ദത്തർ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാർ. ഞായറാഴ്ച രാത്രിയോടെയാണ് 21 ജീവനക്കാർ സമരത്തിനിറങ്ങിയത്. ബോണസ് ലഭിക്കാതെ വന്നതോടെ രോഷാകുലരായ ജീവനക്കാർ ടോൾ ബൂത്തിലെ ബൂം ബാരിയറുകൾ ഉയർത്തിവെച്ച് വാഹനങ്ങളെ തടസ്സമില്ലാതെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.
പത്ത് മണിക്കൂർ നീണ്ട പ്രതിഷേധം
പത്തുമണിക്കൂറോളം നീണ്ടുനിന്ന ഈ അസാധാരണ സമരം കാരണം ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടന്നു പോയി. ഇത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
കഴിഞ്ഞ ഒരു വർഷമായി തങ്ങൾ ഇവിടെ ജോലി ചെയ്യുകയാണെന്നും എന്നാൽ ഇതുവരെ ഒരു ബോണസും ലഭിച്ചിട്ടില്ലെന്നും സമരത്തിൽ പങ്കെടുത്ത ജീവനക്കാർ എൻഡിടിവിയോട് പറഞ്ഞു. “ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്, പക്ഷേ ശമ്പളം പോലും കൃത്യമായി ലഭിക്കാറില്ല,” ഒരു ജീവനക്കാരൻ കൂട്ടിച്ചേർത്തു.
ഒടുവിൽ, ബോണസ് ഉടൻ നൽകാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജീവനക്കാർ സമരം അവസാനിപ്പിച്ച് ജോലിക്ക് തിരികെ പ്രവേശിച്ചത്.