AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ayodhya Bomb Threat: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ഇമെയില്‍ എത്തിയത് തമിഴ്‌നാട്ടില്‍ നിന്നും

Ram Mandir trust Receives Bomb Threat: തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. പ്രദേശത്ത് ജാഗ്രത ശക്തമാക്കി. അയോധ്യയ്‌ക്കൊപ്പം, ബരാബങ്കിയും മറ്റ് അയൽ ജില്ലകളും അതീവ ജാഗ്രതയിലാണ്. രാമക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും മെയിലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലായിരുന്നു സന്ദേശമെന്ന് റിപ്പോര്‍ട്ട്

Ayodhya Bomb Threat: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ഇമെയില്‍ എത്തിയത് തമിഴ്‌നാട്ടില്‍ നിന്നും
അയോധ്യ രാം മന്ദിര്‍ Image Credit source: Getty
Jayadevan AM
Jayadevan AM | Published: 15 Apr 2025 | 08:09 PM

യോധ്യയിലെ രാമക്ഷേത്രത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി. സന്ദേശം എത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. പ്രദേശത്ത് ജാഗ്രത ശക്തമാക്കി. അയോധ്യയ്‌ക്കൊപ്പം, ബരാബങ്കിയും മറ്റ് അയൽ ജില്ലകളും അതീവ ജാഗ്രതയിലാണ്. രാമക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും മെയിലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലായിരുന്നു സന്ദേശമെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബരാബങ്കി, ചന്ദൗലി എന്നിവയുൾപ്പെടെ മറ്റ് പല ജില്ലകളിലും മെയില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

2024 ൽ ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി അയോധ്യ മാറിയിരുന്നു. താജ്മഹലിനെയാണ് മറികടന്നത്. 135.5 ദശലക്ഷം ആഭ്യന്തര സന്ദർശകരാണ് എത്തിയത്. വിനോദസഞ്ചാരികളുടെയും ഭക്തരുടെയും തിരക്ക് കൂടുന്നതിനാല്‍, പ്രാദേശിക പൊലീസ് നഗരത്തിന് ചുറ്റും പട്രോളിംഗ് വര്‍ധിപ്പിച്ചു. രാമക്ഷേത്രത്തിന് ഭീഷണി ലഭിക്കുന്നത് ഇതാദ്യമല്ല. നിരോധിത സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂൺ 2024 നവംബറിൽ ഭീഷണി മുഴക്കിയിരുന്നു.

Read Also : Lucknow Hospital Fire: ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി, ആര്‍ക്കും പരിക്കില്ല

അതേസമയം, ക്ഷേത്രത്തിന് ചുറ്റും ഏകദേശം നാല് കിലോമീറ്റർ വിസ്തൃതിയുള്ള സുരക്ഷാ മതിൽ പണിയുന്നുണ്ടെന്നും 18 മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ സമിതി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു. സുരക്ഷാ മതിൽ എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് നിർമ്മിക്കും. മതിലിന്റെ ഉയരം, രൂപകൽപ്പന എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്ക് ശേഷം നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Us