Bengaluru Banana Price: വാഴപ്പഴം എത്ര വേണമെങ്കിലും വാങ്ങാം; കുത്തനെ ഇടിഞ്ഞ് വില, വന്‍ലാഭം
Bengaluru Banana Prices Hit Record Low: തമിഴ്‌നാട്ടിലെ കാലാവസ്ഥ വ്യതിയാനം ബെംഗളൂരുവിലെ വിപണിയെ ഗുരുതരമായി തന്നെ ബാധിച്ചു. തമിഴ്‌നാട്ടിലെ മേട്ടൂര്‍ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായത് ശക്തമായ കാറ്റാണ്, ഇതോടെ വിളവെടുക്കാന്‍ പാകമായ വാഴകളെല്ലാം വീണു. വാഴപ്പഴങ്ങള്‍ കൂട്ടത്തോടെ വിപണിയിലേക്ക് എത്തിയത് വില കുറയാന്‍ കാരണമായത്.
വാഴപ്പഴം കഴിക്കാന്‍ ഇഷ്ടമല്ലേ? എന്നാല്‍ വിലക്കയറ്റം പലപ്പോഴും ആളുകളെ സമ്മര്‍ദത്തിലാക്കുന്നു. എങ്കില്‍ ഒട്ടും വിഷമിക്കേണ്ട, വാഴപ്പഴത്തിന്റെ വില റെക്കോഡ് താഴ്ചയില്‍. ബെംഗളൂരു നഗരത്തില്‍ വാഴപ്പഴം വാങ്ങാന്‍ ഇത് മികച്ച സമയം തന്നെയാണ്, തമിഴ്‌നാട്ടിലെ കാലാവസ്ഥയില്‍ സംഭവിച്ച വ്യതിയാനത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിപണിയില്‍ റെക്കോഡ് വിലയിടിവ്. മറ്റുള്ളവയ്ക്ക് വില വർധിക്കുമ്പോൾ ആകെ ലഭിക്കുന്ന ആശ്വാസമാണ് വാഴപ്പഴത്തിൻ്റെ വില ഇടിവ്.
വാഴപ്പഴവില കുറയുന്നു
തമിഴ്‌നാട്ടിലെ കാലാവസ്ഥ വ്യതിയാനമാണ് ബെംഗളൂരുവിലെ വിപണിയെ ഗുരുതരമായി തന്നെ ബാധിച്ചു. തമിഴ്‌നാട്ടിലെ മേട്ടൂര്‍ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായത് ശക്തമായ കാറ്റിനെ തുടർന്ന് വിളവെടുക്കാന്‍ പാകമായ കുലച്ച വാഴകളെല്ലാം വീണു. തുടർന്ന് വാഴപ്പഴങ്ങള്‍ കൂട്ടത്തോടെ വിപണിയിലേക്ക് എത്തിയതോടെ വില കുറയാന്‍ കാരണമായി.
നിലവിലെ വില വിവരം
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 60 മുതല്‍ 65 രൂപ വരെയായിരുന്നു ഒരു ഡസൻ വാഴപ്പഴത്തിന്റെ വില. എന്നാല്‍ നിലവിലത് 15 മുതല്‍ 40 രൂപയിലേക്ക് താഴ്ന്നു. പച്ച വാഴപ്പഴത്തിന്റെ വില 25 രൂപയില്‍ നിന്നും 10 നും ഏഴ് രൂപയ്ക്കും ഇടയിലേക്ക് താഴുകയും ചെയ്തു. റമദാന്‍ വ്രതത്തിന് ശേഷം വാഴപ്പഴത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതും വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്.
Also Read: Hyderabad Real Estate: ഹൈദരാബാദില്‍ വീട് വേണോ? ഇവിടെ മാത്രമേ വിലക്കുറവുള്ളൂ, മികച്ച സ്ഥലങ്ങളിതാ
നിലവില്‍ ബെംഗളൂരുവിലെ വിപണിയിലേക്ക് എത്തുന്ന വാഴപ്പഴത്തില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ മേട്ടൂരില്‍ നിന്നുള്ളതാണ്. ശക്തമായ കാറ്റ് പ്രദേശത്ത് തുടരുന്നതിനാല്‍ ഇനിയും കര്‍ഷകര്‍ക്ക് തിരിച്ചടിയാകാന്‍ തന്നെയാണ് സാധ്യത. പഴുത്ത വാഴപ്പഴത്തിന്റെ 40 മുതല്‍ 60 ശതമാനം വരെ മാത്രം മുന്‍കൂട്ടി വിളവെടുക്കുന്നതാണ് കര്‍ഷകരുടെ ശീലം. എന്നാല്‍ കാലാവസ്ഥ കാര്യങ്ങള്‍ തകിടം മറിച്ചു. വിളവെടുപ്പ് നേരത്തെയാക്കാൻ ഒരുങ്ങുകയാണ് കർഷകർ.
ഇത് കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വാഴപ്പഴത്തിൻ്റെ കയറ്റുമതിയും ഏകദേശം നിലച്ചമട്ടാണ്. ഇതും വില ഇടിവിനെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പഴങ്ങള്‍ തമിഴ്നാട്ടിലെ ഗുണ്ടല്‍പേട്ട്, കൊല്ലെഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ഇവിടേക്കുള്ള കയറ്റുമതി ഏകദേശം നിലച്ച മട്ടാണ് ഇപ്പോൾ. യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാഴപ്പഴത്തിൻ്റെ കയറ്റുമതിയും ഏകദേശം നിലച്ച മട്ടാണ്. ഈ പ്രശ്നത്തിനോടൊപ്പം കാലാവസ്ഥ വ്യതിയാനം കൂടി ആയപ്പോൾ രാജ്യത്തെ വാഴപ്പഴം കർഷകരിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.