AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bandra Stampede: ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിരക്കില്‍പ്പെട്ട് അപകടം; നിരവധി പേര്‍ ചികിത്സയില്‍

Bandra Railway Station Stampede: ഗൊരഖ്പൂര്‍ എക്‌സ്പ്രസിന് കയറാന്‍ നിരവധിയാളുകളാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Bandra Stampede: ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിരക്കില്‍പ്പെട്ട് അപകടം; നിരവധി പേര്‍ ചികിത്സയില്‍
ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ (Image Credits: TV9 Marathi)
Shiji M K
Shiji M K | Published: 27 Oct 2024 | 10:44 AM

മുംബൈ: മുംബൈയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ബാന്ദ്ര ടെര്‍മിനസില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ മുംബൈയിലെ ഭാഭ ആശുപത്രിയിലും പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

ബാന്ദ്ര ടെര്‍മിനസിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ന് പുലര്‍ച്ചെ 5.56ന് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായി. 22921 ബാന്ദ്ര ഗൊരഖ്പൂര്‍ എക്‌സ്പ്രസിന് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മുംബൈ മിനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.

Also Read: Viral Video: യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച് വനിത എഎസ്ഐ; വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ

ഗൊരഖ്പൂര്‍ എക്‌സ്പ്രസിന് കയറാന്‍ നിരവധിയാളുകളാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഷബീര്‍ അബ്ദുള്‍ റഹ്‌മാന്‍ (40) പരമേശ്വര് സുഖ്ധര്‍ ഗുപ്ത (28) രവീന്ദ്ര ഹരിഹ് ചുമ (30) രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാമതി (29) സഞ്ജയ് തിലക്രം കാങ്കേ (27) ദിവ്യാംശു യോഗേന്ദ്ര യാദവ് (18) മൊഹ്ദ് (18) ഷരീഫ് ഷെയ്ഖ് (25) ഇന്ദ്രജിത് സഹാനി (19) നൂര്‍ മുഹമ്മദ് ഷെയ്ഖ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read: Delhi Crime: ഗർഭിണിയായതിനു പിന്നാലെ വിവാഹത്തിന് നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

പരിക്കേറ്റവര്‍1 8നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഇന്ദ്രജിത് സഹാനി, നൂര്‍ മുഹമ്മദ് ഷെയ്ഖ് എന്നിവരുടെ നില ഗുരുതരമാണെന്നും ആണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.