ലഹരിമുക്ത ഭാരതത്തിനായി കൈകോർത്ത് യുവത്വം: ഡൽഹി അക്ഷർധാമിൽ ‘നഷാ-മുക്ത് യുവ ഫോർ വികസിത് ഭാരത്’ സമ്മേളനം നടന്നു
Nasha-Mukt Yuva for Viksit Bharat: ‘നഷാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം) എന്ന പേരിൽ പ്രത്യേക സമ്മേളനം ഞായറാഴ്ച ന്യൂഡൽഹിയിലെ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാമിൽ സംഘടിപ്പിച്ചു. ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പേര്‍ പരിപാടിയിൽ പങ്കെടുത്തു.

BAPS Akshardham Hosts Nasha Mukt Yuva
ന്യൂഡൽഹി: ‘നഷാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം) എന്ന പേരിൽ പ്രത്യേക സമ്മേളനം ഞായറാഴ്ച ന്യൂഡൽഹിയിലെ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാമിൽ സംഘടിപ്പിച്ചു. ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പേര്‍ പരിപാടിയിൽ പങ്കെടുത്തു. രാവിലെ പത്തിന് പ്രാർത്ഥനകളോടെയുമാണ് പരിപാടി ആരംഭിച്ചത്. തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ വിർച്വലായി അഭിസംബോധന ചെയ്യുകയും ലഹരിവിമുക്തമായ ഒരു ജീവിതരീതി സ്വീകരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും പങ്കെടുത്തു.
രാജ്യത്തുടനീളമുള്ള എല്ലാ ബിഎപിഎസ് കേന്ദ്രങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി, ബിഎപിഎസിലെ ഈശ്വർചരൺദാസ് സ്വാമി സംസാരിച്ചു.
“അഡിക്ഷനുകളിൽ നിന്നും ലഹരികളിൽ നിന്നും മുക്തമായ ഒരു ജീവിതം നയിക്കാൻ ഭഗവാൻ സ്വാമിനാരായൺ നമ്മോട് കൽപ്പിച്ചിട്ടുണ്ട്. ലഹരികളിൽ നിന്ന് മുക്തനായ ഒരു വ്യക്തിക്ക് മാത്രമേ യഥാർത്ഥ സത്സംഗിയാകാൻ കഴിയൂ”, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മഹത്തായ പ്രചാരണത്തിന് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനാൽ, എല്ലാവരും ആവേശത്തോടും ഭക്തിയോടും കൂടി ഈ സംരംഭത്തെ പിന്തുണയ്ക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ബിഎപിഎസ് നടത്തുന്ന യുവജന പ്രവർത്തനങ്ങളെ ടൂറിസം-സാംസ്കാരിക മന്ത്രി ശെഖാവത്ത് പ്രശംസിക്കുകയും യുവ പങ്കാളികളെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ യുവാക്കളുടെ പങ്ക് എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി യുവാക്കളെ ഓൺലൈനായി അഭിസംബോധന ചെയ്തു.
Also Read: ഒരു കോടിയിലധികം യുവാക്കൾ പങ്കെടുത്തു; ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം
യുവാക്കള്‍ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി
ലഹരിമുക്ത ഭാരതത്തിനായുള്ള ഈ പ്രചാരണത്തിൽ യുവാക്കൾ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള 10,000 കേന്ദ്രങ്ങളിൽ നിന്നായി യുവാക്കൾ, ‘മൈ ഭാരത്’ വോളന്റിയർമാർ, എൻഎസ്എസ് വോളന്റിയർമാർ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, കൂടാതെ 125-ലധികം ആത്മീയ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ വിർച്വലായി ഈ പരിപാടിയിൽ പങ്കെടുത്തു.
സ്വാമിനാരായണിന്റെ കാലം മുതൽ, 3,000-ത്തിലധികം സന്യാസിമാരും പരമഹംസർമാരും ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ആളുകളെ ലഹരിമുക്ത ജീവിതം നയിക്കാൻ പ്രചോദിപ്പിച്ചിരുന്നു. ലഹരിവർജ്ജനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലഹരിരഹിത ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബിഎപിഎസ് മികച്ച ശ്രമങ്ങളാണ് നടത്തുന്നത്.
ബിഎപിഎസിന്റെ ചില പ്രവര്‍ത്തനങ്ങളിലൂടെ
1997: ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ബിഎപിഎസ് ലഹരിവിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും നിരവധി വ്യക്തികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. അവബോധം പ്രചരിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ മൊബൈൽ ലഹരിവിരുദ്ധ പ്രദർശനങ്ങളും നടത്തി.
2000: കുട്ടികൾ 2,500 ഗ്രൂപ്പുകളായി തിരിഞ്ഞ് ഗുജറാത്ത്, മുംബൈ, കൊൽക്കത്ത തുടങ്ങി നിരവധി സ്ഥലങ്ങളിലെ വീടുകൾ സന്ദർശിച്ച് ലഹരിമുക്ത ജീവിതം നയിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകൾ ഗുഡ്ക, മയക്കുമരുന്ന്, പുകവലി, മദ്യം എന്നിവ ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു.
2007: ഇന്ത്യയിലുടനീളം നടന്ന ലഹരിവിരുദ്ധ പ്രചാരണത്തിലൂടെ 6,30,000 ആളുകൾ ലഹരി ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽ ബിഎപിഎസ് കുട്ടികളെയും യുവ വോളന്റിയർമാരെയും കാണുകയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും അവരുടെ സമർപ്പിത സേവനത്തിന് ആദരിക്കുകയും ചെയ്തു.
2022: അസാദി കാ അമൃത് മഹോത്സവ് ആഘോഷ വേളയിലും സ്വാമി മഹാരാജിന്റെ ജന്മശതാബ്ദി ആഘോഷ വേളയിലും, ബിഎപിഎസ് യുവാക്കൾ രാജ്യത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ വീണ്ടും സജീവമായി പങ്കെടുക്കുകയും ലക്ഷക്കണക്കിന് ആളുകളെ മികച്ച ജീവിതം നയിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തു.
English Summary
BAPS Swaminarayan Akshardham hosted the ‘Nasha-Mukt Yuva for Viksit Bharat’ event in Delhi. PM Narendra Modi virtually addressed the youth, urging them to embrace a drug-free life. Union Minister Gajendra Singh Shekhawat attended the gathering alongside thousands of young participants nationwide. The initiative highlights BAPS’s long-standing legacy of driving impactful, nationwide anti-addiction movements.