ഭാരതീയ ഖനന മേഖലയ്ക്ക് പുത്തന്‍ നേട്ടം; BEML വികസിപ്പിച്ച ഇലക്ട്രിക് റോപ്പ് ഷവല്‍ വിപണിയില്‍ അവതരിപ്പിച്ചു

BEML: സിംഗ്രൗളിയിലെ നിഗാഹി ഖനിയില്‍ നടന്ന ചടങ്ങില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എം. പ്രസാദിന്റെ സാന്നിധ്യത്തില്‍, BEML CMD ശാന്തനു റോയ്, നോര്‍തേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ CMD ബി.സായി റാമിന് ഉപകരണം കൈമാറി. BEML, കോള്‍ ഇന്ത്യ (CIL), NCL എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ഭാരതീയ ഖനന മേഖലയ്ക്ക് പുത്തന്‍ നേട്ടം;  BEML വികസിപ്പിച്ച ഇലക്ട്രിക് റോപ്പ് ഷവല്‍ വിപണിയില്‍ അവതരിപ്പിച്ചു

BRS21

Updated On: 

29 Apr 2025 18:48 PM

പുത്തന്‍ ചുവടുവെപ്പുമായി ബിഇഎംഎല്‍. ആത്മനിര്‍ഭര്‍ ഭാരത ദിശയില്‍ ഭാരതത്തിന്റെ ഖനന മേഖലയെ ആധുനികതയിലേക്ക് നയിക്കുന്നതിനായി ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഏറ്റവും വലിയ ഇലക്ട്രിക് റോപ്പ് ഷവലായ BRS21 ഔദ്യോഗികമായി പുറത്തിറക്കി.

സിംഗ്രൗളിയിലെ നിഗാഹി ഖനിയില്‍ നടന്ന ചടങ്ങില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എം. പ്രസാദിന്റെ സാന്നിധ്യത്തില്‍, BEML CMD ശാന്തനു റോയ്, നോര്‍തേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ CMD ബി.സായി റാമിന് ഉപകരണം കൈമാറി. BEML, കോള്‍ ഇന്ത്യ (CIL), NCL എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

BRS21 റോപ്പ് ഷവല്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത, നിര്‍മിച്ച, ടെക്നോളജിയുടെ അതിപുരോഗമനം പ്രതിനിധീകരിക്കുന്ന മൈനിങ് മെഷീനാണ്. 720 ടണ്‍ ഭാരം വഹിക്കുന്നതും 21 ക്യൂബിക് മീറ്റര്‍ ബക്കറ്റ് ശേഷിയുള്ളതുമായ ഈ ഭീമന്‍ യന്ത്രം, ഓപ്പണ്‍കാസ്റ്റ് ഖനനത്തില്‍ അമിത ഭാരം നീക്കംചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദമായ, പൂര്‍ണ ഇലക്ട്രിക് മാര്‍ഗം നല്‍കുന്നു.

24 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ തന്നെ ഈ ഭീമന്‍ ഉപകരണം വികസിപ്പിക്കാന്‍ സാധിച്ചത് നമ്മുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും സംരംഭ മനോഭാവത്തിന്റെയും പ്രതീകമാണെന്ന് BEML ചെയര്‍മാന്‍ ശാന്തനു റോയ് പറഞ്ഞു.

Also Read: Malappuram Rabies Death: സിയ ഫാരിസ് ഇനി വിങ്ങുന്ന ഓര്‍മ്മ; മരണകാരണം തലയിലെ മുറിവിലൂടെ വൈറസ് തലച്ചോറിലെത്തിയത്

BRS21 ലോഞ്ച് ചെയ്യുന്നത് ഇന്ത്യയുടെ ഖനന മേഖലയ്ക്ക് അഭിമാനകരമായ നിമിഷമാണ്. പരിസ്ഥിതി സൗഹൃദമായ ഖനനത്തിലേക്കുള്ള വലിയൊരു ചുവടുവെയ്പാണിതെന്ന് കോള്‍ ഇന്ത്യ CMD പി.എം. പ്രസാദ് പറഞ്ഞു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും