AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BEML ന് 157 കോടി രൂപയുടെ സ്വിച്ച് റെയിൽ ഗ്രൈൻഡിംഗ് മെഷീൻ ഓർഡർ ലഭിച്ചു.

റെയിൽ സ്വിച്ചുകളും ക്രോസിങുകളും കൃത്യമായി ഗ്രൈണ്ട് ചെയ്യുന്നതിനുള്ള ഈ അത്യാധുനിക മെഷീനുകൾ ട്രാക്കിന്റെ വിശ്വാസ്യതയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുകയും പരിപാലന സമയവും കുറയ്ക്കുകയും ചെയ്യും.

BEML ന് 157 കോടി രൂപയുടെ സ്വിച്ച് റെയിൽ ഗ്രൈൻഡിംഗ് മെഷീൻ ഓർഡർ ലഭിച്ചു.
Image Credit source: TV9 Network
shiji-mk
Shiji M K | Published: 04 Dec 2025 19:59 PM

ബെംഗളൂരു: ഡിസംബർ 04, 2025: മിനിസ്ട്രി ഓഫ് ഡിഫൻസിന് കീഴിലുള്ള BEML Ltd ന് 15 സെറ്റ് (30 കാർ) സ്വിച്ച് റെയിൽ ഗ്രൈൻഡിംഗ് മെഷീനുകളുടെ നിർമ്മാണത്തിനായി 157 കോടി രൂപ മൂല്യമുള്ള ഓർഡർ സ്വന്തമാക്കി. ലോറാം റെയിൽ മെയിന്റനൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഈ ഓർഡർ മുഖേന, ഇന്ത്യൻ റെയിൽവേയുടെ ട്രാക്ക് മെന്റനൻസ് സംവിധാനങ്ങളുടെ നവീകരണം ലക്ഷ്യമിടുന്നു.

റെയിൽ സ്വിച്ചുകളും ക്രോസിങുകളും കൃത്യമായി ഗ്രൈണ്ട് ചെയ്യുന്നതിനുള്ള ഈ അത്യാധുനിക മെഷീനുകൾ ട്രാക്കിന്റെ വിശ്വാസ്യതയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുകയും പരിപാലന സമയവും കുറയ്ക്കുകയും ചെയ്യും. ഈ നേട്ടം BEML ന്റെ ദേശീയ റെയിൽവേ ആധുനികീകരണ യാത്രയിൽ മറ്റൊരു പ്രധാന ചുവടാണെന്ന് CMD ശാന്തനു റോയ് വ്യക്തമാക്കി.