Vladimir Putin India Visit : വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി; വിമാത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി
Russian President Vladimir Putin India Visit : 2021ന് ശേഷം വ്ളാഡിമിർ പുട്ടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നടന്നതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ സന്ദർശനം കൂടിയാണിത്
ന്യൂ ഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശത്തിനായി റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുട്ടിൻ രാജ്യതലസ്ഥാനമായ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ടെത്തി അലിംഗനം ചെയ്ത് വ്ളാഡിമിർ പുട്ടിനെ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ വ്ളാഡിമിർ പുട്ടിനെ നരേന്ദ്ര മോദി തൻ്റെ വസതിയിലേക്ക് കൂട്ടികൊണ്ടുപോയി. പ്രോട്ടൊക്കോള മറികടന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലയെന്ന് ക്രമിലിനിലെ റഷ്യൻ പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പുട്ടിൻ ഇന്ന് ഡൽഹിയിൽ എത്തി ചേർന്നിരിക്കുന്നത്. 2021ന് ശേഷവും റഷ്യ-യുക്രൈൻ യുദ്ധ ആരംഭിച്ചതിന് ശേഷവും ഇതാദ്യമായിട്ടാണ് പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നത്. പുട്ടിൻ എട്ട് മന്ത്രിമാരുമായിട്ടാണ് ഇന്ത്യൻ സന്ദർശനത്തിനായി എത്തി ചേർന്നിരിക്കുന്നത്. ഉച്ചകോടിക്ക് പുറമെ 25 വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ധാരണപത്രങ്ങളിൽ ഒപ്പുവെക്കാനാണ് പുട്ടിൻ്റെ സന്ദർശനത്തിലെ പ്രധാന അജണ്ട.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനെ സ്വീകരിക്കുന്നു
#WATCH | Russian President Vladimir Putin lands in Delhi; Prime Minister Narendra Modi receives him at the airport
President Putin is on a two-day State visit to India. He will hold the 23rd India-Russia Annual Summit with PM Narendra Modi in Delhi on December 5
(Source: DD) pic.twitter.com/wFcL9of7Eg
— ANI (@ANI) December 4, 2025