AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengal CPM : സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിക്കാനും പങ്കുവെക്കാനും ആളെ വേണം; ജോലി വാഗ്ദാനവുമായി ബംഗാൾ സിപിഎം

Bengal CPM Hiring : സോഷ്യൽ മീഡിയ പേഴ്സൺ പുറമെ പൊളിറ്റിക്കൽ അനലിസ്റ്റ്, കണ്ടൻ്റെ റൈറ്റർ തുടങ്ങിയ തസ്തികയിലേക്കും സിപിഎം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനോടകം ആയിരത്തിൽ അധികം പേർ അപേക്ഷ അയച്ചതായിട്ടാണ് ബംഗാൾ സിപിഎം അറിയിക്കുന്നത്.

Bengal CPM : സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിക്കാനും പങ്കുവെക്കാനും ആളെ വേണം; ജോലി വാഗ്ദാനവുമായി ബംഗാൾ സിപിഎം
പ്രതീകാത്മക ചിത്രം (Image Courtesy : West Bengal CPM Facebook)
Jenish Thomas
Jenish Thomas | Published: 28 Nov 2024 | 08:01 PM

കൊൽക്കത്ത : സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിക്കാനും പങ്കുവെക്കാനും ആളെ തേടി പശ്ചിമ ബംഗാൾ സിപിഎം (West Bengal CPM) ഘടകം. മാസം ശമ്പളം നൽകികൊണ്ട് ആളെ നിയമിക്കാനാണ് ബംഗാൾ സിപിഎം തീരുമാനമെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നതിന് പുറമെ പൊളിറ്റിക്കൽ അനലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ തസ്തികയിലേക്കും സിപിഎം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബംഗാൾ സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ് ഉദ്യോഗാർഥികളെ തേടികൊണ്ട് പരസ്യം പങ്കുവെച്ചിരിക്കുന്നത്. പ്രവർത്തന പരിചയത്തിന് പുറമെ പാർട്ടിയുമായി ബന്ധമുണ്ടാകണമെന്നുള്ള നിബന്ധനകൾ പോസ്റ്ററിൽ പറയുന്നില്ല ഇല്ല.

സിപിഎമ്മിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇങ്ങിനെയൊരു നീക്കം ഇതാദ്യമാണ്. ബംഗാളിൽ നിലവിൽ അതിശക്തരായ ത്രിണമൂലിനെയും ബിജെപിയെയും നേരിടാൻ ബിഹാറിൽ പ്രശാന്ത് കിഷോർ നടത്തുന്ന കോർപ്പറേറ്റ് രാഷ്ട്രീയത്തിന് സമാനമാണ് ഈ നീക്കമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും തന്നെ ചിലർ എതിരഭിപ്രായമായി പറയുന്നത്. ഇടത് രാഷ്ട്രീ മറന്ന് സിപിഎം കോർപ്പറേറ്റ് രാഷ്ട്രീയത്തിന് കുടപിടിക്കുകയാണെന്നുള്ള വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

ALSO READ : Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു


എന്നാൽ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അഞ്ച് ദിവസത്തിനുള്ളിൽ ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചുയെന്നാണ് പശ്ചിമ ബംഗാൾ സിപിഎം അറിയിക്കുന്നത്. ക്യൂആർ കോഡും ഇ-മെയിൽ വിലാസം അടക്കം ചേർത്തുകൊണ്ടാണ് അപേക്ഷ അയക്കാനുള്ള അറിയിപ്പ് സിപിഎം പങ്കുവെച്ചിരിക്കുന്നത്. ഈ പുതിയ നീക്കം സിപിഎമ്മിൻ്റെ പ്രവർത്തനം മറ്റൊരു തലത്തിലേക്കെത്തിക്കുമെന്നാമ് സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സലീം അറിയിച്ചു.

ഇടതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പശ്ചാത്തലമാണ് ഇതിലൂടെ സൃഷ്ടിക്കുക. എന്നാൽ പ്രശാന്ത് കിഷോർ ഉയർത്തുന്ന പോലെ കോർപ്പറേറ്റ് രാഷ്ട്രീയം ഇതിന് പിന്നിൽ ഇല്ല. ഇത്രയധികം അപേക്ഷകൾ ലഭിച്ചതിൻ്റെ അർഥം ഇടതിനോട് ചേർന്ന് പ്രവർത്തിക്കാൻ നിരവധി പേർക്ക് താൽപര്യമുണ്ട് എന്നാണ് സിപിഎ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗം ശ്രീജെൻ ഭട്ടാചാര്യ ടിവി9 ബാംഗ്ലയോട് പറഞ്ഞു. 10,000 രൂപയാണ് ഉദ്യോഗാർഥികൾക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ ശമ്പളം. വിവിധ യോഗ്യതകൾക്കനുസരിച്ച് ശമ്പളത്തുകയിൽ മാറ്റം വന്നേക്കും.

വിവിധ തസ്തികകളും വേണ്ട യോഗ്യതകളും

  1. പൊളിറ്റികൾ അനലിസ്റ്റ് (നാല് മുതൽ എട്ടിൽ അധികം വർഷം പ്രവർത്തന പരിചയം)
  2. പോളിറ്റക്കൽ ഇൻ്റേൺസ് (ഒന്ന് മുതൽ മൂന്ന് വർഷം വരെ പ്രവർത്തന പരിചയം)
  3. കണ്ടൻ്റ റൈറ്റർ- മാസ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് (രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയം)
  4. ഗ്രാഫിക് ഡിസൈനർ – രണ്ട് മുതൽ ഏഴിൽ അധികം വർഷം പ്രവർത്തന പരിചയം)
  5. ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (അഞ്ചിൽ അധികം വർഷം പ്രവർത്തന പരിചയം)