Bengaluru Price Hike: ഇന്ധനവില ചതിച്ചു! ബെംഗളൂരുവില്‍ പച്ചക്കറി വിലയും ബസ് ടിക്കറ്റ് നിരക്കും റെക്കോഡ് വര്‍ധനവിലേക്ക്

Fuel Price Hike Triggers Possible Bus Fare Increase in Bengaluru: വൈകാതെ ചരക്ക് കൂലി പത്ത് ശതമാനം ഉയര്‍ത്തുമെന്നാണ് വിവരം. ഇത് പച്ചക്കറികള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, പ്ലൈവുഡ്, ഇരുമ്പ് തുടങ്ങി എല്ലാവിധ സാധനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ടാക്കും. ജൂണ്‍ മുതല്‍ വിവിധ ഉത്പന്നങ്ങളുടെ വിലയില്‍ കിലോയ്ക്ക് 50 പൈസയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Bengaluru Price Hike: ഇന്ധനവില ചതിച്ചു! ബെംഗളൂരുവില്‍ പച്ചക്കറി വിലയും ബസ് ടിക്കറ്റ് നിരക്കും റെക്കോഡ് വര്‍ധനവിലേക്ക്

ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം

Published: 

26 May 2026 | 11:46 AM

ബെംഗളൂരു: ഇന്ധനവിലയിലെ വര്‍ധനവ് ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും ഉള്‍പ്പെടെ വില വര്‍ധിപ്പിച്ചത്. ഇന്ധനവിലയിലെ വര്‍ധനവ് കര്‍ണാടകയിലെ ട്രക്ക് ഓപ്പറേറ്റര്‍മാരെ ചരക്ക് കൂലി കുറഞ്ഞത് പത്ത് ശതമാനമെങ്കിലും വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

വൈകാതെ ചരക്ക് കൂലി പത്ത് ശതമാനം ഉയര്‍ത്തുമെന്നാണ് വിവരം. ഇത് പച്ചക്കറികള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, പ്ലൈവുഡ്, ഇരുമ്പ് തുടങ്ങി എല്ലാവിധ സാധനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ടാക്കും. ജൂണ്‍ മുതല്‍ വിവിധ ഉത്പന്നങ്ങളുടെ വിലയില്‍ കിലോയ്ക്ക് 50 പൈസയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

നിലവില്‍ ബെംഗളൂരുവില്‍ പെട്രോളിന് 110.93 രൂപയും ഡീസലിന് 98.80 രൂപയുമാണ് വില. ഇന്ധന ചെലവ് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ ചരക്ക് നീക്കം പ്രതിസന്ധിയിലാകുന്നു. അതിനാല്‍ തന്നെ ചരക്ക് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ പറഞ്ഞതായി കര്‍ണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്റെയും റീട്ടെയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെയും ഫെഡറേഷന്‍ പ്രസിഡന്റ് ജിആര്‍ ഷണ്‍മുഖപ്പ പറഞ്ഞു.

ഡീസലിനായി ചെലവഴിക്കുന്ന ഓരോ 100 രൂപയിലും ഏകദേശം 46 രൂപ എക്‌സൈസ് തീരുവയും സംസ്ഥാന ലെവികളും ഉള്‍പ്പെടെയുള്ള നികുതികളാണ്. ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി, ജിഎസ്ടി എന്നിവയിലൂടെ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കുന്നത് ഉയര്‍ന്ന തുകയാണ്. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചിട്ടും ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് ആശ്വാസം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ആഴ്ചയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാര്‍ഷിക ഉത്പന്ന വിപണി സമിതിയുടെ ഉപദേഷ്ടാവ് രമേശ് ചന്ദ്ര ലഹോട്ടി പറയുന്നു. ഇത് ലോജിസ്റ്റിക് ചെലവുകള്‍ വര്‍ധിപ്പിക്കും. ജൂണ്‍ ആദ്യവാരത്തോടെ ചില്ലറ വില്‍പനയില്‍ ഉപഭോക്താക്കള്‍ക്ക് കിലോഗ്രാമിന് കുറഞ്ഞത് 50 പൈസയെങ്കിലും കൂടുതല്‍ നല്‍കേണ്ടി വരാമെന്നും അദ്ദേഹം.

Also Read: Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍

എത്ര രൂപയോളം വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ബുധനാഴ്ച ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡീസല്‍ വിലയിലെ സമീപകാല വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചരക്ക് കൂലിയില്‍ 10 ശതമാനം ഉയര്‍ച്ച ഉണ്ടാക്കാനാണ് നീക്കം.

ബസ് ടിക്കറ്റ് നിരക്കും ഉയരും

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് കര്‍ണാടകയിലെ ഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്‍ ബസ് ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ ഉയര്‍ത്തുമെന്നാണ് വിവരം. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ഇന്ധനം ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) സംഭരിക്കുന്നുണ്ട്. വിലയിലെ വര്‍ധനവ് ഇന്ധനച്ചെലവ് പ്രതിദിനം 21 ലക്ഷം രൂപ വര്‍ധിപ്പിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2025 ഒക്ടോബറിലാണ് ബെംഗളൂരു ബസുകളുടെ ഇന്ധനവില വര്‍ധിപ്പിച്ചത്. 15 ശതമാനമായിരുന്നു അന്നത്തെ വര്‍ധനവ്. നിലവിലെ സാഹചര്യം ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്.

English Summary

Following the recent increase in petrol and diesel prices, Bengaluru may soon witness a hike in BMTC bus ticket fares. The move is expected to impact daily commuters across the city.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി
പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രം തുറന്നു; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ പുതിയ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ഐ.എസ്.ആർ.ഒ
ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി