AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Bomb Threat: ബം​ഗളൂരു വിമാനത്താവളത്തിലും, മാളുകളിലും ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് കമ്മീഷണറുടെ ഇമെയിലിൽ

Bengaluru Bomb Threat Email: ഇന്ന് രാവിലെ 11.53ഓടെയാണ് കമ്മീഷണറുടെ ഇമെയിലിലേക്ക് സന്ദേശം ലഭിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനുള്ള പരിശോധന പുരോ​ഗമിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

Bengaluru Bomb Threat: ബം​ഗളൂരു വിമാനത്താവളത്തിലും, മാളുകളിലും ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് കമ്മീഷണറുടെ ഇമെയിലിൽ
ബം​ഗളൂരു വിമാനത്താവളംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Dec 2025 | 06:25 PM

ബം​ഗളൂരു: ന​ഗരത്തിലെ വിമാനത്താവളത്തിലും പ്രശസ്തമായ ഷോപ്പിംഗ് മാളുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ബം​ഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്ങിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം അയച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസ് ന​ഗരത്തിലുടനീളം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

എന്നാൽ പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഭീഷണി വ്യാജമാണെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 11.53ഓടെയാണ് കമ്മീഷണറുടെ ഇമെയിലിലേക്ക് സന്ദേശം ലഭിച്ചത്. mohitkumar.er989799@gmail.com എന്ന വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ബെം​ഗളുരുവിലെ വൈറൽ ഫുഡ് സ്പോട്ട് രാമേശ്വരം കഫേ ഉടമകൾക്കെതിരേ കേസ്

“ജെയ്‌ഷെ മുഹമ്മദ് വൈറ്റ് കോളർ ഭീകര സംഘത്തിന്റെ മുന്നറിയിപ്പാണ് ഇത്. ബെംഗളൂരുവിലെ കെമ്പെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്, ഓറിയോൺ മാൾ, ലുലു മാൾ, ഫോറം സൗത്ത് മാൾ, മന്ത്രി സ്‌ക്വയർ മാൾ എന്നിവിടങ്ങളിൽ വൈകുന്നേരം ഏഴ് മണിക്ക് ബോംബ് സ്‌ഫോടനം നടത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. രാജ്യത്തിന് മികച്ച സേവനം നൽകിയ ഞങ്ങളുടെ അല്ലാഹുവിനും മാസ്റ്റർ മോഹിതിനും നന്ദി” എന്നാണ് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.

അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനുള്ള പരിശോധന പുരോ​ഗമിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.