Bengaluru Weather: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം
Record Heat in Bengaluru Residents Suffer as Air Quality Turns Poor: ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസാണ്. റായ്ച്ചൂര്‍ ജില്ലയില്‍ 40 ഡിഗ്രി വരെയും ചൂടെത്തി. കനത്ത ചൂട് കുടിവെള്ളക്ഷാമത്തിനും വഴിയൊരുക്കുന്നു.
കര്‍ണാടകയിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിക്കുകയാണ്. ഇതേതുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത ചൂട് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ പകല്‍ 10 മണി മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. താപനില ഇനിയും ഉയരുമെന്ന സൂചനയും വകുപ്പ് നല്‍കുന്നു.
ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസാണ്. റായ്ച്ചൂര്‍ ജില്ലയില്‍ 40 ഡിഗ്രി വരെയും ചൂടെത്തി. കനത്ത ചൂട് കുടിവെള്ളക്ഷാമത്തിനും വഴിയൊരുക്കുന്നു.
മഴയ്ക്കും സാധ്യത
താപനില കുത്തനെ ഉയരുന്നതിനിടെ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വരും ദിവസങ്ങളില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്‌തേക്കാം. ഏപ്രില്‍ 20 മുതല്‍ തീരദേശ, മലനാട്, വടക്കന്‍ കര്‍ണാടക ജില്ലകളിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം.
കടലിന് മുകളിലുള്ള വായുമര്‍ദം വര്‍ധിച്ചതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ഇതേ കാലാവസ്ഥയായിരിക്കും. കുടക്, ഹാസന്‍, ചിക്കമംഗളൂരു, ശിവമോഗ എന്നിവ ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ പെട്ടെന്ന് കാലാവസ്ഥ വ്യതിയാനം ഉണ്ടാകും. ബെലഗാവി, ധാര്‍വാഡ്, ബാഗല്‍കോട്ട്, വിജയപുര, ഹാവേരി തുടങ്ങിയ വടക്കന്‍ ഉള്‍നാടന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മുതല്‍ നാല് ദിവസങ്ങളില്‍ മഴയുണ്ടാകാനിടയുണ്ട്.
Also Read: Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ
ആലിപ്പഴവും വീഴും
ബാഗല്‍കോട്ട്, ബെലഗാവി, കലബുറഗി, വിജയപുര തുടങ്ങിയ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. അതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
വായു ഗുണനിലവാരം താഴോട്ട്
ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും താഴോട്ട് പതിക്കുകയാണ്. നഗരത്തിലെ വായു ഗുണനിലാവരം അനാരോഗ്യകരമായി തുടരുന്നു. എന്നാല്‍ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അപകടക സൂചനകള്‍ ഇല്ല, എന്നാല്‍ രോഗങ്ങള്‍ വരുത്തുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് നിലവില്‍.