AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Skin Care: തിളങ്ങുന്ന ചർമ്മത്തിന് രാത്രി മുഖത്ത് എന്ത് പുരട്ടണം? അറിയേണ്ടതെല്ലാം

Nighttime Skincare Tips: പകലത്തെ പൊടിയും വെയിലും മലിനീകരണവുമെല്ലാം നമ്മുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. ഈ വെല്ലുവിളികളെ അകറ്റി ചർമ്മത്തെ കാക്കാൻ പലരും വിലപിടിപ്പുള്ള ക്രീമുകളെ ആശ്രയിക്കുകയും പണിവാങ്ങുകയും ചെയ്യും. എന്താണ് ഇതിന് പരിഹാരം?ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമോ?

Skin Care: തിളങ്ങുന്ന ചർമ്മത്തിന് രാത്രി മുഖത്ത് എന്ത് പുരട്ടണം? അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Jul 2026 | 01:36 PM

മുഖക്കുരുവോ പാടുകളോ ഇല്ലാത്ത നല്ല തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ, പകലത്തെ പൊടിയും വെയിലും മലിനീകരണവുമെല്ലാം നമ്മുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. ഈ വെല്ലുവിളികളെ അകറ്റി ചർമ്മത്തെ കാക്കാൻ പലരും വിലപിടിപ്പുള്ള ക്രീമുകളെ ആശ്രയിക്കുകയും പണിവാങ്ങുകയും ചെയ്യും. എന്താണ് ഇതിന് പരിഹാരം? രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമോ?

രാത്രിയിലെ ചർമ്മസംരക്ഷണം

പകലത്തെ പൊടിയും വെയിലും മലിനീകരണവും കാരണം ക്ഷീണിതമാകുന്ന ചർമ്മത്തെ വീണ്ടെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് രാത്രി. ഉറങ്ങുന്ന സമയത്താണ് നമ്മുടെ ചർമ്മകോശങ്ങൾ സ്വയം പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. അതിനാൽ രാത്രി കിടക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ ചർമ്മപരിപാലനം നടത്തുന്നത് മുഖത്തിന് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കും. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് പുരട്ടാൻ കഴിയുന്ന ചില  നൈറ്റ് കെയർ ഉൽപ്പന്നങ്ങളെ പരിചയപ്പെട്ടാലോ….

കറ്റാർവാഴ ജെൽ

ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകാനും വരൾച്ച മാറ്റാനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. രാത്രി കിടക്കുന്നതിന് മുമ്പ് അല്പം ശുദ്ധമായ കറ്റാർവാഴ ജെൽ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചർമ്മത്തിലെ അണുബാധകൾ തടയാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.

ALSO READ: ഉരുളക്കിഴങ്ങിൽ പച്ചനിറം വരുന്നത് എന്തുകൊണ്ട്? ഇത് കഴിച്ചാൽ വില്ലനാകുമോ…

റോസ് വാട്ടർ

മുഖം വൃത്തിയായി കഴുകിയ ശേഷം ഒരു ടോണർ പോലെ റോസ് വാട്ടർ ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ പി.എച്ച് ലെവൽ നിലനിർത്താനും, സുഷിരങ്ങൾ  തുറന്ന് ചർമ്മത്തെ ഉന്മേഷഭരിതമാക്കാനും സഹായിക്കുന്നു.

മോയിസ്ചറൈസർ അല്ലെങ്കിൽ നൈറ്റ് ക്രീം

ചർമ്മത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഒരു ലൈറ്റ് മോയിസ്ചറൈസർ രാത്രിയിൽ നിർബന്ധമായും പുരട്ടണം. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും രാവിലെയോടെ മുഖം കൂടുതൽ മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിൻ ഇ ഓയിൽ, റോസ്ഹിപ്പ് ഓയിൽ

വരണ്ട ചർമ്മമുള്ളവർക്ക് രാത്രിയിൽ വിറ്റാമിൻ ഇ ഓയിൽ അല്ലെങ്കിൽ റോസ്ഹിപ്പ് ഓയിൽ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാനും ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി മുഖത്തിന് തിളക്കം കൂട്ടാനും ഇവ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്തെ മേക്കപ്പ് പൂർണ്ണമായും മൈസെല്ലാർ വാട്ടറോ ക്ലെൻസറോ ഉപയോഗിച്ച് കഴുകി കളയേണ്ടതാണ്.
  2.  മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷമേ ഏതൊരു ക്രീമോ ഓയിലോ പുരട്ടാവൂ.
  3. ഫേസ് പാക്കുകളോ ഓയിലുകളോ തേക്കുമ്പോൾ വട്ടത്തിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും.
  4. രാത്രിയിലെ ഈ ശീലങ്ങൾ ദിവസവും പിന്തുടരുന്നതിലൂടെ രാവിലെയോടെ കൂടുതൽ ഉന്മേഷമുള്ളതും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

English Summary:

Healthy, glowing skin starts with a proper nighttime skincare routine. Before going to bed, cleanse your face thoroughly to remove dirt, oil, makeup, and pollution. After cleansing, apply products suited to your skin type, such as aloe vera gel, a lightweight moisturizer, vitamin E or almond oil for dry skin, or a hydrating night cream.

Follow Us