Train Derailed: ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ

Train Derails In Cuttack: ഒഡീഷയിലെ കട്ടക്കിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 11 കോച്ചുകൾ മറിഞ്ഞു എന്ന് അധികൃതർ അറിയിച്ചു.

Train Derailed: ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ

പ്രതീകാത്മക ചിത്രം

Published: 

30 Mar 2025 | 03:04 PM

ബെംഗളൂരുവിൽ നിന്ന് അസമിലെ കമഖ്യ വരെ സർവീസ് നടത്തുന്ന ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. എസ്എംവിടി ബെംഗളൂരു – കമഖ്യ എസി എക്സ്പ്രസാണ് മാംഗുലിയക്കടുത്ത് നിർഗുണ്ടിയിൽ വച്ച് പാളം തെറ്റിയത്. പകൽ 11.54ഓടെയായിരുന്നു അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രെയിനപകടത്തിൽ ഇതുവരെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാഹിതങ്ങളൊന്നും ഇതുവരെയില്ലെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ചു എന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഫയർ സർവീസുകളെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും വിവരമറിയിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് ഒരു റിലീഫ് ട്രെയിൻ അയച്ചിട്ടുണ്ട്. മറ്റ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട് എന്നും അശോക് കുമാർ മിശ്ര പറഞ്ഞു.

അത്യാഹിതം അറിയിക്കാനായി 8455885999, 8991124238 എന്നീ രണ്ട് ഹെല്പ്‌ലൈൻ നമ്പരുകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് കുടുങ്ങിയ യാത്രക്കാരെ അതാത് സ്ഥലങ്ങളിലേക്കെത്തിക്കാൻ വേണ്ട തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിലവിൽ ഈ പാളത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പല ട്രെയിനുകളെയും വഴിതിരിച്ച് വിടുന്നുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ