Special train: എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി, വിഷു-ഈസ്‌റ്റർ ടിക്കറ്റ് ബുക്കിങ് ഉടൻ
Bengaluru-Kerala Special Trains Extended Until Late February: വരാനിരിക്കുന്ന ഈസ്റ്റർ, വിഷു അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച സുപ്രധാന വിവരങ്ങളും റെയിൽവേ പുറത്തുവിട്ടു. ഏപ്രിൽ അഞ്ചിനാണ് ഈസ്റ്ററെങ്കിലും അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവരുടെ തിരക്ക് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം: ബെംഗളൂരുവിൽ കഴിയുന്ന മലയാളി യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി. യാത്രക്കാരുടെ കടുത്ത തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ സർവീസുകൾ നീട്ടാൻ തീരുമാനിച്ചത്. നിലവിലുള്ള സമയക്രമത്തിലും സ്റ്റേഷനുകളിലും മാറ്റമില്ലാതെയാണ് ഈ ട്രെയിനുകൾ ഓടുക. ഹൂബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ (07313) ഫെബ്രുവരി 1 മുതൽ 22 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. ഇതിന്റെ മടക്ക സർവീസായ കൊല്ലം – ഹൂബള്ളി ട്രെയിൻ (07314) ഫെബ്രുവരി 2 മുതൽ 23 വരെയുള്ള തിങ്കളാഴ്ചകളിലും ലഭ്യമാകും.
എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള വിവിധ സർവീസുകളും (06526, 06547, 06555) ഫെബ്രുവരിയിലെ നിശ്ചിത ദിവസങ്ങളിൽ തുടരും. തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക ട്രെയിനുകളും (06524, 06548, 06556) ഫെബ്രുവരി നാലാം വാരം വരെ സർവീസ് നീട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കൗണ്ടറുകൾ വഴിയോ ഈ ട്രെയിനുകളിലേക്ക് ബുക്കിംഗ് നടത്താവുന്നതാണ്.
ഈസ്റ്റർ – വിഷു ബുക്കിംഗ് അറിയിപ്പ്
വരാനിരിക്കുന്ന ഈസ്റ്റർ, വിഷു അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച സുപ്രധാന വിവരങ്ങളും റെയിൽവേ പുറത്തുവിട്ടു. ഏപ്രിൽ അഞ്ചിനാണ് ഈസ്റ്ററെങ്കിലും അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവരുടെ തിരക്ക് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also read – ഇനി തിരുവനന്തപുരം-കണ്ണൂർ യാത്ര 3.15 മണിക്കൂറായി ചുരുങ്ങും, വേഗപാത യാഥാർഥ്യത്തിലേക്ക്
- ഈസ്റ്റർ ബുക്കിംഗ്: മാർച്ച് 29 മുതലുള്ള യാത്രകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ന് തന്നെ ആരംഭിക്കും.
- വിഷു ബുക്കിംഗ്: ഏപ്രിൽ 15-ന് ആഘോഷിക്കുന്ന വിഷുവിനായുള്ള ട്രെയിൻ ബുക്കിംഗ് ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കുന്നതാണ്.
- ബസ് സർവീസുകൾ: റെയിൽവേയ്ക്ക് പുറമെ കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് മാർച്ച് ആദ്യവാരത്തോടെ മാത്രമേ തുടങ്ങുകയുള്ളൂ.