ഇഷ ഫൗണ്ടേഷൻ്റെ കാലഭൈരവർ ദഹന മണ്ഡപം നിർമിച്ചതിനെതിരെയുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
1999ലെ തമിഴ്നാട് ഗ്രാപഞ്ചായത്ത് ചട്ടം പ്രകാരം പാലിച്ച് തന്നെയാണ് ശ്മശാനം നിർമിച്ചതെന്ന് കോടതി കണ്ടെത്തി
ചെന്നൈ: ഇഷ ഫൗണ്ടേഷൻ്റെ ശ്മശാന നിർമാണത്തിനെതിരെയുള്ള നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷൻ കാലഭൈരവർ ദഹന മണ്ഡപം എന്ന പേരിൽ നിർമിച്ച ശ്മശാനത്തിനെതിരെ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 1999ലെ തമിഴ്നാട് ഗ്രാപഞ്ചായത്ത് ചട്ടം പ്രകാരം പാലിച്ച് തന്നെയാണ് ശ്മശാനം നിർമിച്ചതെന്ന് കോടതി കണ്ടെത്തി.
ശ്മശാന നിർമിക്കാൻ ഇക്കരൈ ബോലുവമ്പട്ടി ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് അസിസ്റ്റൻ്റ ഡയറക്ടർ, തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഇഷ ഫൗണ്ടേഷന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ മൂന്ന് റിട്ട് ഹർജികളാണ് കോടതിയിൽ സർമപ്പിച്ചത്. കുടിവെള്ള ശ്രോതസ്സിൽ നിന്നും 90 മീറ്റർ മാറി ശ്മശാനം നിർമിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്. എന്നാൽ 1999ലെ പഞ്ചായത്ത് ചട്ടം പ്രകാരം ജല സ്ത്രോസിൽ 90 മീറ്റർ അകലെ ശ്മശാന നിർമിക്കണമെന്ന് പഞ്ചായത്ത് ചട്ടത്തിൽ പറയുന്നില്ലയെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ ഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള ശ്മശാനം നിർമാണം പൊതുസമൂഹത്തിന് കൂടി ഗുണകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.