AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro: ഒടുവിലത് സംഭവിച്ചു, ബെംഗളൂരു മെട്രോയിൽ വമ്പൻ മാറ്റം

Bengaluru Metro Yellow Line Timing Updates: കഴിഞ്ഞ ആഴ്ചയിലാണ് യാത്രക്കാർ രാവിലെ 6 മണിക്ക് പുറപ്പെടുന്ന ആദ്യ ട്രെയിനിന്റെ സമയക്രമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു

Bengaluru Metro: ഒടുവിലത് സംഭവിച്ചു, ബെംഗളൂരു മെട്രോയിൽ വമ്പൻ മാറ്റം
Bengaluru MetroImage Credit source: PTI / Bengaluru
arun-nair
Arun Nair | Published: 26 Nov 2025 10:56 AM

ബെംഗളൂരു: സർവ്വീസുകളുടെ കാര്യത്തിൽ ഒരു സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ് ബെംഗളൂരു നമ്മ മെട്രോ. ദീർഘ നാളമായുള്ള ആവശ്യത്തിന് പ്രതിഷേധത്തിനും അങ്ങനെ ഫലം കൈവന്നിരിക്കുകയാണ്. മെട്രോയുടെ യെല്ലോ ലൈനിൽ തിങ്കളാഴ്ചകൾ തോറും പുലർച്ചെ രണ്ട് സർവീസുകൾ ഈ ആഴ്ച മുതൽ മെട്രോ ആരംഭിക്കും. ആർവി റോഡിൽ നിന്നും ബൊമ്മസാന്ദ്രയിൽ നിന്നും എല്ലാ തിങ്കളാഴ്ചയും രാവിലെ 5.05 നും 5.35 നുമാണ് ട്രെയിനുകൾ സർവീസ് നടത്തുക.

6 മണി സർവീസുകൾ തുടരും

മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ തുടരും, ഞായറാഴ്ചകളിൽ ആദ്യ ട്രെയിൻ രാവിലെ 7 മണിക്ക് സർവീസ് ആരംഭിക്കും. തിങ്കളാഴ്ചത്തെ പുതുക്കിയ ഷെഡ്യൂൾ എല്ലാ യെല്ലോ ലൈൻ സ്റ്റേഷനുകളിലും എത്തിയിട്ടുണ്ട്. ഇതോടെ ദീർഘനാളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരമയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലാണ് യാത്രക്കാർ രാവിലെ 6 മണിക്ക് പുറപ്പെടുന്ന ആദ്യ ട്രെയിനിന്റെ സമയക്രമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. നവംബർ 17-ന് നടന്ന പ്രതിഷേധം അധികൃതരുടെ കണ്ണ് തുറപ്പിച്ചെന്ന് യാത്രക്കാർ പറയുന്നു.

ALSO READ: ബെംഗളൂരുവിൽ തിരക്ക് കുറയില്ല, പ്രശ്നങ്ങൾ വേറെ

തിരക്ക് കുറക്കുക ലക്ഷ്യം

വാരാന്ത്യ അവധികൾക്ക് ശേഷം സ്വന്തം നാടുകളിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം തിങ്കളാഴ് രാവിലെ കൂടുതലായിരിക്കും. ഇത്തരത്തിൽ തിരക്ക് കുറയ്ക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ബിഎംആർസിഎൽ ( ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ സർവീസുകൾ

“പച്ച, പർപ്പിൾ ലൈനുകളിലെ സർവീസുകൾ പോലെ യെല്ലോ ലൈനിലും അതിരാവിലെ സർവീസ് ആരംഭിക്കുന്നതോടെ, യാത്രക്കാർക്ക് ഇപ്പോൾ യാത്ര കൂടുതൽ സുഗമമാകും എന്നതാണ് വിവരം.