Bengaluru Metro: മെട്രോ കാർഡിൽ സാങ്കേതികപ്പിശക്; ടിക്കറ്റെടുക്കാനാവാതെ യാത്രക്കാർ

Bengaluru Metro Card Issues: ബെംഗളൂരു മെട്രോ കാർഡിൽ സാങ്കേതികപ്പിശകെന്ന് റിപ്പോർട്ട്. പല സ്റ്റേഷനുകളിലും കാർഡിന് പ്രശ്നങ്ങളുണ്ടായി.

Bengaluru Metro: മെട്രോ കാർഡിൽ സാങ്കേതികപ്പിശക്; ടിക്കറ്റെടുക്കാനാവാതെ യാത്രക്കാർ

ബെംഗളൂരു മെട്രോ

Published: 

29 Nov 2025 09:56 AM

ബെംഗളൂരു മെട്രോ കാർഡിൽ സാങ്കേതികപ്പിശക്. നാഷണൽ കോമൺ മൊബിലിറ്റി കാർഡിലുണ്ടായ (എൻസിഎംസി) സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് യാത്രക്കാർ ടിക്കറ്റെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. പല സ്റ്റേഷനുകളിലും ഈ പ്രശ്നമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബർ 24നാണ് കാർഡിൽ പ്രധാനമായും പ്രശ്നമുണ്ടായത്. രാവിലെ 40 മിനിട്ടിനിടെ കാർഡിൽ 200 ട്രാൻസാക്ഷനുകൾ പരാജയപ്പെട്ടതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. എൻസിഎംസിയിലൂടെ ചെയ്ത റീചാർജുകൾ പരാജയപ്പെട്ടതായി യാത്രക്കാർ പറയുന്നു. ടിക്കറ്റ് ഓഫീസ് മെഷീനുകൾ പാതിവഴിയിൽ പണിമുടക്കുന്നു. ഇത് നീണ്ട ക്യൂവും തുടർച്ചയായ പേയ്മെൻ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. യാത്രക്കാരും ബിഎംആർസിഎൽ ജീവനക്കാരുമായി തർക്കങ്ങളുണ്ടാവുന്നതും പതിവാണ്.

Also Read: Namma Metro: നമ്മ മെട്രോയേക്കാൾ വേഗത? ബെംഗളൂരുവിൽ സർവീസിനൊരുങ്ങി എസി ബസുകൾ

നേരത്തെ ഉണ്ടായിരുന്ന ക്ലോസ്ഡ് ലൂപ് സിഎസ്‌സി കാർഡിലേക്ക് മാറണമെന്ന് യാത്രക്കാരിൽ പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇത് സാധ്യമല്ലെന്നാണ് ബിഎംആർസിഎൽ അധികൃതർ പറയുന്നത്. ദേശീയവ്യാപകമായി ഉപയോഗിക്കാവുന്ന ട്രാൻസിറ്റ് കാർഡായി കേന്ദ്രം രൂപകല്പന ചെയ്തതാണ് എൻസിഎംസി കാർഡ്. റുപേ നെറ്റ്‌വർക്കിലൂടെയാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്. ബെംഗളൂരു മെട്രോയിൽ ഏകദേശം 65,000 പേർ ഈ കാർഡ് ഉപയോഗിക്കുന്നുണ്ട്.

2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചതോടെയാണ് എൻസിഎംസിയ്ക്ക് പ്രചാരം ലഭിച്ചത്. വൈറ്റ്ഫീൽഡ് – കൃഷ്ണരാജപുര മെട്രോ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി എൻസിഎംസി ഉപയോഗിക്കുകയായിരുന്നു. തുടർന്നാണ് കാർഡ് ഉപഭോക്താക്കൾക്കിടയിൽ ജനകീയമായത്. മറ്റ് പല തരത്തിലുള്ള ഉപയോഗങ്ങളും ഈ കാർഡ് കൊണ്ടുണ്ട്. എന്നാൽ. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇതുവരെ ഇതിന് അംഗീകാരം നൽകാത്തതിനാൽ ഉപയോഗങ്ങൾക്ക് പരിമിതിയുമുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും