AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro: സിൽക്‌ബോഡിൽ മെട്രോ പില്ലർ നിർമ്മാണം; ഗതാഗത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് ടാഫിക് പോലീസ്

Traffic Advisory In Bengaluru: മെട്രോ തൂണിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം. ജനുവരി 10 മുതലാണ് ഗതാഗത നിയന്ത്രണങ്ങൾ.

Bengaluru Metro: സിൽക്‌ബോഡിൽ മെട്രോ പില്ലർ നിർമ്മാണം; ഗതാഗത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് ടാഫിക് പോലീസ്
ബെംഗളൂരു മെട്രോImage Credit source: Social Media
Abdul Basith
Abdul Basith | Published: 10 Jan 2026 | 01:52 PM

സിൽക്ബോർഡ് ജംഗ്ഷനിലെ മെട്രോ പില്ലർ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം. ജനുവരി 10 മുതൽ ആരംഭിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സിൽക്ബോർഡ് ജംഗ്ഷനുമായി ബന്ധപ്പെടുന്ന പ്രധാന റോഡുകളിൽ ബെംഗളൂരു ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.

മെട്രോ പില്ലർ നിർമ്മാണം നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ, ബെംഗളൂരു ഔട്ടർ റിങ് റോഡിലെ സിൽക്ബോർഡ് ജംഗ്ഷൻ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ജനുവരി 10 മുതൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടും. മഡിവാള ട്രാഫിക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബെംഗളൂരു ട്രാഫിക് പോലീസ് വളരെ വിശദമായ നിർദ്ദേശങ്ങളാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്നത്.

നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ഇടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടാവുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. പില്ലറുകൾ സ്ഥാപിക്കുന്നതിനായാണ് ബാരിക്കേഡുകൾ സ്ഥാപിക്കുക. ഇതോടെ റോഡിൽ സ്ഥലം കുറയും. ഇത് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുകയും റോഡിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യും. സിൽക്ബോർഡിൽ മാത്രമല്ല, ചുറ്റുമുള്ള മറ്റ് റോഡുകളിലും ബ്ലോക്കുണ്ടാവാമെന്നും പോലീസ് പറയുന്നു.

Also Read: Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ

മറാത്തഹള്ളിയിൽ നിന്ന് സിൽക്ബോർഡ് വഴി ബനശങ്കരിയിലേക്ക് പോകുന്ന വാഹനങ്ങൾ 14ത് മെയിൻ എച്ച്എസ്ആർ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയണം. ഓട്ടോമാർട്ട് ജംഗ്ഷൻ വഴി ഡയറി സർക്കിളിലൂടെ ബന്നേർഘട്ട റോഡിലെത്താം. മറാത്തഹള്ളിയിൽ സിൽക്ബോർഡ് വഴി ഹോസുറിലേക്ക് പോകുന്നവർ 5ത് മെയിൻ എച്ച്എസ്ആർ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മങ്കമ്മണപാളയ റോഡിലൂടെ ഹോസുർ റോഡിലെത്താം.

റുപേന അഗ്രഹാരയിൽ നിന്ന് സിൽക്ബോർഡ് വഴി എച്ച്എസ്ആർ 5ത് മെയിനിലേക്ക് പോകുന്നവർ ഫ്ലൈഓവർ വഴി പോയി മഡിവാള പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് വലത്തേക്ക് തിരിയണം. കൃപാനിധി ജംഗ്ഷനിലൂടെ യാത്ര ചെയ്യാം. 29ത് മെയിൻ ജംഗ്ഷനിൽ നിന്ന് എച്ച്എസ്ആർ 5ത് മെയിനിലേക്ക് പോകുന്നവർ സിൽക്ബോർഡ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മഡിവാള പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് പോകണം.