AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഡിസംബർ 18 ന് എത്തിയ ഏഴാമത്തെ ട്രെയിൻസെറ്റ് അധികം താമസിക്കാതെ തന്നെ ലൈനിലോടി തുടങ്ങും. ഈ ട്രെയിൻ നിലവിൽ മെയിൻലൈനിൽ പരീക്ഷണയോട്ടം നടത്തുകയാണ്

Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ
Bengaluru MetroImage Credit source: PTI / Photos
Arun Nair
Arun Nair | Published: 09 Jan 2026 | 04:38 PM

ബെംഗളൂരുവിലെ പ്രധാന ഐടി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈനിൽ ഒരു പുതിയ ട്രെയിൻ കൂടി എത്തുകയാണ്. പുതിയ ട്രെയിൻ എത്തുന്നതോടെ മെട്രോയിലെ തിരക്ക് വളരെ അധികം കുറഞ്ഞേക്കുമെന്നാണ് വിവരം. സംക്രാന്തിക്ക് തൊട്ടുപിന്നാലെ പുതിയ സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇത് ഫെബ്രുവരിയിലായിരിക്കും എത്തുമെന്നതാണ് വിവരം. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിക്കുന്ന ആറ് കോച്ചുകളുള്ള ട്രെയിൻസെറ്റാണ് എത്തുന്നത്. ജനുവരി 15 ന് ശേഷം ട്രെയിൻ ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ആദ്യം പരീക്ഷണം.

ട്രെയിൻ എത്തിക്കഴിഞ്ഞാൽ ആദ്യം മെയിൻലൈനിൽ 750 കിലോമീറ്റർ നിർബന്ധിത പരീക്ഷണ ഓട്ടത്തിന് റേക്ക് വിധേയമാകും. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം, ഫെബ്രുവരി പകുതിയോടെ ഇത് പാസഞ്ചർ സർവീസിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എത്തുന്നതോടെ, യെല്ലോ ലൈനിലെ ട്രെയിനുകൾ തമ്മിലുള്ള ദൈർഘ്യം 10 മിനിറ്റോ അതിൽ കുറവോ ആയി കുറയാൻ സാധ്യതയുണ്ട്, ഇത് ദൈനംദിന യാത്രക്കാർക്ക് വളരെയധികം ആശ്വാസമായിരിക്കും.

ഏഴാമത്തേത്ത്

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഡിസംബർ 18 ന് എത്തിയ ഏഴാമത്തെ ട്രെയിൻസെറ്റ് അധികം താമസിക്കാതെ തന്നെ ലൈനിലോടി തുടങ്ങും. ഈ ട്രെയിൻ നിലവിൽ മെയിൻലൈനിൽ പരീക്ഷണയോട്ടം നടത്തുകയാണ്, വരും ആഴ്ചയിൽ തന്നെ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴാമത്തെ ട്രെയിൻ വരുന്നതോട് കൂടി നിലവിലെ ദൈർഘ്യം 10 മുതൽ 11 മിനിട്ടായി കുറയാം.

ഗുണം ആർക്കൊക്കെ

ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയാണ് യെല്ലോ ലൈൻ. നഗരത്തിലെ പ്രധാന തൊഴിൽ മേഖലകളെയും ഐടി ഇടനാഴികളെയും ഇത് ഉൾക്കൊള്ളുന്നു. ട്രെയിൻ എണ്ണം കൂടുന്നതോടെ, ഈ പാതയിലെ പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്താനും വിശ്വാസ്യത മെച്ചപ്പെടുത്താനും ബിഎംആർസിഎൽ ലക്ഷ്യമിടുന്നു.