Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; പിങ്ക് ലൈൻ ഉടൻ സർവീസിലേക്ക്

Namma Metro Pink Line Moves Closer to Launch with October Safety Inspection: പിങ്ക് ലൈനിന്റെ ഈ ഭാഗം യാത്രക്കാര്‍ക്കായി തുറക്കുന്നതിന് മുമ്പുള്ള നിര്‍ണായക നടപടികളിലൊന്നാണ് സുരക്ഷാ പരിശോധന. പാത, പാലം, സിഗ്‌നലിങ് സംവിധാനം, സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും സംഘം പരിശോധിക്കും.

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; പിങ്ക് ലൈൻ ഉടൻ സർവീസിലേക്ക്

ബെംഗളൂരു മെട്രോ

Published: 

02 Oct 2026 | 07:34 AM

ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാകുന്നു. കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റര്‍ ഉയരപ്പാതയില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ സുരക്ഷാ പരിശോധന നടത്താന്‍ സാധ്യതയുണ്ട്. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പിങ്ക് ലൈനിന്റെ ഈ ഭാഗം യാത്രക്കാര്‍ക്കായി തുറക്കുന്നതിന് മുമ്പുള്ള നിര്‍ണായക നടപടികളിലൊന്നാണ് സുരക്ഷാ പരിശോധന. പാത, പാലം, സിഗ്‌നലിങ് സംവിധാനം, സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും സംഘം പരിശോധിക്കും.

ആദ്യഘട്ടത്തില്‍ ആറ് സ്റ്റേഷനുകള്‍

കലേന അഗ്രഹാര-തവരെക്കെരെ പാതയില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരെക്കെരെ എന്നിവയാണ് സ്റ്റേഷനുകള്‍. ജയദേവ ആശുപത്രി സ്റ്റേഷനില്‍ യെല്ലോ ലൈനുമായി മാറിക്കയറാനുള്ള സൗകര്യമുണ്ടാകും. ഇതോടെ തെക്കന്‍ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മെട്രോ വഴി കൂടുതല്‍ എളുപ്പത്തില്‍ യാത്ര ചെയ്യാനാകും.

എന്തെല്ലാം പരിശോധിക്കും?

പുതിയ ഉയരപ്പാതയുടെ ഘടനയും പാളങ്ങളും സിഗ്‌നലിങ് സംവിധാനവും സ്റ്റേഷനുകളുമാണ് പ്രധാനമായും പരിശോധിക്കുക. പരീക്ഷണ ഓട്ടത്തിന് ശേഷം ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി ആവശ്യമായ അനുമതി ലഭിച്ച ശേഷമേ പാതയില്‍ വാണിജ്യ സര്‍വീസ് ആരംഭിക്കാനാകൂ.

Also Read: Mumbai-Bengaluru Train: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ

മെട്രോ ശൃംഖല 100 കിലോമീറ്റര്‍ കടക്കും

നിലവില്‍ ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പ്രവര്‍ത്തന ശൃംഖല ഏകദേശം 96 കിലോമീറ്ററാണ്. 7.5 കിലോമീറ്റര്‍ പിങ്ക് ലൈന്‍ ഉയരപ്പാത കൂടി സര്‍വീസിലെത്തുന്നതോടെ ആകെ പ്രവര്‍ത്തന ശൃംഖല 100 കിലോമീറ്റര്‍ പിന്നിടും. പിങ്ക് ലൈനിന്റെ പൂര്‍ണ പാത കലേന അഗ്രഹാരയില്‍ നിന്ന് നാഗവാര വരെയാണ്. ആകെ 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 7.5 കിലോമീറ്റര്‍ ഉയരപ്പാതയും 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമാണുള്ളത്. പൂര്‍ണ പാതയില്‍ 18 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

യാത്രക്കാര്‍ക്ക് ആശ്വാസമാകുമോ?

പിങ്ക് ലൈന്‍ ഉയരപ്പാത പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തെക്കന്‍ ബെംഗളൂരുവിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗര്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ മെട്രോ പാത പ്രയോജനപ്പെടും. ബന്നേര്‍ഘട്ട റോഡും സമീപ പ്രദേശങ്ങളും നേരിടുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പുതിയ മെട്രോ പാത സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

English Summary

Bengaluru Namma Metro’s Pink Line is set for a safety inspection from October 6 to 8 ahead of its service launch. The inspection will cover the elevated section from Kalena Agrahara to Tavarekere and key metro infrastructure.

Loading...
Unable to load recommendations.
Follow Us
Related Stories
Captain Smit Machchhar: ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അബുദാബിയിലേക്ക് മാറ്റി; ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം
Gandhi Jayanti: ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ ഓർമയിൽ രാജ്യം
കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; ജനന തീയതി മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി
Nitin Gadkari: 100 ശതനാമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ രണ്ട് മാസത്തിനകം: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ
Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ