Namma Metro: മാഗഡി റോഡ് മുതൽ താവരെകെരെ വരെ മെട്രോ; ബെംഗളൂരുവിൽ പുതിയ ഡബിൾ ഡെക്കർ പാത
Namma Metro New Route Magadi Road to Tavarekere Double Decker Corridor: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പരിഗണിക്കുന്നത്. ഡബിള്‍ ഡെക്കര്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടക്കുകയാണ്.

നമ്മ മെട്രോ
ബെംഗളൂരുവില്‍ നമ്മ മെട്രോ ശൃംഖല വിപുലീകരിക്കാന്‍ പുതിയ പദ്ധതി. മാഗഡി റോഡില്‍ നിന്ന് താവരെകെരെ വരെ മെട്രോ സര്‍വീസ് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചു. ഈ പാതയില്‍ മെട്രോയും മേല്‍പ്പാലവും ഉള്‍പ്പെടുന്ന ഡബിള്‍ ഡെക്കര്‍ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പരിഗണിക്കുന്നത്. ഡബിള്‍ ഡെക്കര്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടക്കുകയാണ്.
ലഗ്ഗെരെ സര്‍ക്കിളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഡപ്രഭു കെംപെഗൗഡയുടെയും കാവേരി മാതാവിന്റെയും പ്രതിമകള്‍ അനാവരണം ചെയ്തതിനൊപ്പം കെംപെഗൗഡ ഭവന്റെ നിര്‍മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
ഗതാഗത സംവിധാനം പഠിക്കാന്‍ ജപ്പാനിലേക്ക്
ബെംഗളൂരുവിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ജപ്പാന്‍ സന്ദര്‍ശിക്കുമെന്നും ഡികെ ശിവകുമാര്‍ അറിയിച്ചു. ജപ്പാനിലെയും ടോക്കിയോയിലെയും നഗരാസൂത്രണ രീതികളും ഗതാഗത സംവിധാനങ്ങളും പഠിച്ച് അനുയോജ്യമായ മാതൃകകള്‍ ബെംഗളൂരുവില്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
നഗരത്തിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി കാവേരി ആറാം ഘട്ട പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ തടാകങ്ങള്‍, കൃഷി, ജലസേചന പദ്ധതികള്‍ എന്നിവയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: Namma Metro: സിൽക്ക് ബോർഡ് മുതൽ വിമാനത്താവളം വരെ; ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ ട്രയൽ തുടങ്ങി
ബി ഖാതയ്ക്ക് എ ഖാത സൗകര്യം
ഭൂമി ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി അര്‍ഹരായ ബി ഖാത ഉടമകള്‍ക്ക് എ ഖാതയിലേക്ക് മാറാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി നിശ്ചിത തുകയുടെ അഞ്ച് ശതമാനം മാത്രം അടച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സ്വത്തുക്കള്‍ക്ക് നിയമപരമായ അംഗീകാരവും അര്‍ഹമായ മൂല്യവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
400 കോടി രൂപയുടെ പലിശ എഴുതിത്തള്ളും
ബെംഗളൂരു വികസന അതോറിറ്റിക്ക് (ബിഡിഎ) വിവിധ സമുദായ സംഘടനകള്‍ നല്‍കാനുള്ള കുടിശ്ശികയുടെ പലിശ എഴുതിത്തള്ളാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 400 കോടി രൂപയുടെ കുടിശ്ശികയുടെ പലിശയാണ് ഒഴിവാക്കുന്നത്.
ഒക്കലിഗ സംഘത്തിന് നല്‍കാനുണ്ടായിരുന്ന 93 കോടി രൂപയുടെ പലിശ ഇതിനകം എഴുതിത്തള്ളിയതായും ഡികെ ശിവകുമാര്‍ അറിയിച്ചു. കുര്‍ബ ഉള്‍പ്പെടെയുള്ള വിവിധ സമുദായ സംഘടനകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Bengaluru is planning a new Namma Metro route connecting Magadi Road to Tavarekere. Karnataka Deputy Chief Minister DK Shivakumar has also indicated that a double-decker corridor combining metro and road infrastructure is being considered to improve the city’s transport network.