Bengaluru Namma Metro Travel: ട്രാഫിക് പേടി വേണ്ട! നമ്മ മെട്രോയിൽ കറങ്ങാം ബെംഗളൂരു; സമയം ലാഭിക്കാം ഇങ്ങനെ

Bengaluru Namma Metro Travel Guide: സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പോലും അത് പേടിസ്വപ്നമാണ്. ദിവസവും യാത്ര ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് നമ്മ മെട്രോയുടെ സ്മാർട്ട് കാർഡ് വാങ്ങാവുന്നതാണ്. ഇതിനുള്ള ഏറ്റവും വലിയ മാർ​ഗമാണ് നമ്മ മെട്രോ. അത്തരത്തിൽ ബെംഗളൂരുവിൽ ആദ്യമായി വരുന്നവർക്കും സ്ഥിരതാമസക്കാരായവർക്കും നമ്മ മെട്രോയിൽ യാത്ര ചെയ്യേണ്ട രീതികളും മെട്രോയിലൂടെ സഞ്ചരിച്ച് പോകേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ഏതെല്ലാമെന്ന് നോക്കാം.

Bengaluru Namma Metro Travel: ട്രാഫിക് പേടി വേണ്ട! നമ്മ മെട്രോയിൽ കറങ്ങാം ബെംഗളൂരു; സമയം ലാഭിക്കാം ഇങ്ങനെ

Bengaluru Namma Metro

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 05:11 PM

ബെം​ഗളൂരുവിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം തന്നെ മനസ്സിൽ വരുന്നത് അവിടുത്തെ ഒരിക്കലും മാറാത്ത ട്രാഫിക്ക് ബ്ലോക്ക് ആണ (Bengaluru Traffic Block). ബെംഗളൂരുവിലെ ട്രാഫിക്കിലുടെ യാത്ര ചെയ്യുക എന്നത് പലരെയും മടുപ്പിക്കുന്ന കാര്യമാണ്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പോലും അത് പേടിസ്വപ്നമാണ്. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും വലിയ മാർഗമാണ് നമ്മ മെട്രോ. അത്തരത്തിൽ ബെംഗളൂരുവിൽ ആദ്യമായി വരുന്നവർക്കും സ്ഥിരതാമസക്കാരായവർക്കും നമ്മ മെട്രോയിൽ (Namma Metro) യാത്ര ചെയ്യേണ്ട രീതികളും മെട്രോയിലൂടെ സഞ്ചരിച്ച് പോകേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ഏതെല്ലാമെന്ന് നോക്കാം.

ALSO READ: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ബെം​ഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ലാൽബാഗ്, കബ്ബൺ പാർക്ക്, എം.ജി റോഡ് & ബ്രിഗേഡ് റോഡ് തുടങ്ങിയിടമാണ് മെട്രോ സ്റ്റേഷനകളുടെ അടുത്ത് സ്ഥിതി ചെയ്തിട്ടുള്ളത്. നമ്മ മെട്രോ ​ഗ്രീൻ ലൈനും, പർപ്പിൾ ലൈനും ഉപയോ​ഗിച്ച് വേണം ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ.

ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കേണ്ട

സ്റ്റേഷനിലെ നീണ്ട ക്യൂവിൽ നിന്ന് സമയം കളയാതിരിക്കാൻ നിങ്ങൾക്ക് നമ്മ മെട്രോയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ച് നിമിഷങ്ങൾക്കുള്ളിൽ ക്യുആർ ടിക്കറ്റ് എടുക്കാനാകുന്നതാണ്. അതുപോലെ നമ്മ മെട്രോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും റൂട്ടുകൾ മനസ്സിലാക്കാനും സാധിക്കും. ദിവസവും യാത്ര ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് നമ്മ മെട്രോയുടെ സ്മാർട്ട് കാർഡ് വാങ്ങാവുന്നതാണ്. അത് റീഫണ്ട് ചെയ്യാവുന്നതുമാണ്.

യാത്രക്കാർ ശ്രദ്ധിക്കാൻ

രാവിലെ എട്ട് മണി മുതൽ 11 മണി വരെയും വൈകുന്നേരം നാല് മണി മുതൽ രാത്രി എട്ട് മണി വരെയും മെട്രോയിൽ പൊതുവെ തിരക്ക് കൂടുതലായിരിക്കും. കാരണം ജോലിക്കാരും പഠിക്കുന്ന കുട്ടികളും ഈ സമയത്താണ് യാത്ര ചെയ്യുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഈ സമയം ഒഴിവാക്കുന്നത് യാത്ര കൂടുതൽ സുഖകരമാക്കുന്നതാണ്.

Follow Us
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു