AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും

Heavy Rain to Lash Bengaluru on June 11 IMD Issues Orange Alert: ജൂണ്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ബെംഗളൂരുവില്‍ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. കനത്ത മഴ ലഭിക്കുകയാണെങ്കില്‍ താപനില കുറഞ്ഞേക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു. 22 ഡിഗ്രി സെല്‍ഷ്യസില്‍ താപനില തുടരാനാണ് സാധ്യത.

Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും
ബെംഗളൂരു കാലാവസ്ഥ Image Credit source: PTI
Shiji M K
Shiji M K | Published: 10 Jun 2026 | 09:06 PM

ബെംഗളൂരു: അടുത്ത നാല് ദിവസത്തേക്ക് ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രചവനം. എന്നാല്‍ മഴയോടൊപ്പം താപനില വര്‍ധിക്കുന്നതും നഗരവാസികളെ ആശങ്കയിലാഴ്ത്തുന്നു.

ജൂണ്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ബെംഗളൂരുവില്‍ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. കനത്ത മഴ ലഭിക്കുകയാണെങ്കില്‍ താപനില കുറഞ്ഞേക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു. 22 ഡിഗ്രി സെല്‍ഷ്യസില്‍ താപനില തുടരാനാണ് സാധ്യത.

വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്

ജൂണ്‍ 10ന് ബുധനാഴ്ച കര്‍ണാടകയിലെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 11ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. ശനിയാഴ്ച വരെ ഇതേകാലാവസ്ഥ തുടരുമെന്നാണ് സൂചന.

ബെംഗളൂരുവിലെ കാലാവസ്ഥ

കര്‍ണാടകയിലെ ഒട്ടുമിക്ക ജില്ലകളിലും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ബെംഗളൂരുവിന് സമീപമുള്ള റായ്ച്ചൂര്‍, ധാര്‍വാഡ്, ഉത്തര കന്നഡ, ഹാവേരി, ശിവമോഗ, ചിക്കമംഗളൂരു, കുടക് എന്നിവിടങ്ങളില്‍ ജൂണ്‍ 10ന് റെഡ് അലര്‍ട്ടാണ്. രാവിലെ 8.30 മുതല്‍ 24 മണിക്കൂര്‍ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ടായിരിക്കും. 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

ശനിയാഴ്ച വരെ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മഴയോടൊപ്പം പരമാവധി താപനില 30 ഡിഗ്രി വരെ എത്തുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

Also Read: Bengaluru Weather Update: കൊടും ചൂടില്‍ വലയും; ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകും?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയിലുടനീളം എത്തിയതാണ് കര്‍ണാടകയിലും വ്യാപക മഴയ്ക്ക് കാരണം. ജൂണ്‍ ഒന്‍പതിനും 11നും ഇടയില്‍ കര്‍ണാടകയുടെ തീരദേശം, ഉള്‍പ്രദേശങ്ങളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കനത്ത മഴ. മഴ ശക്തിപ്രാപിക്കുന്നതോടെ ബെംഗളൂരുവിലെ ചൂട് കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

മണ്‍സൂണ്‍ ശക്തമാകും

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയിലെ മണ്‍സൂണ്‍ കാലം. രാജ്യത്തിന്റെ വാര്‍ഷിക മഴയുടെ ഏകദേശം 70 ശതമാനത്തോളം മണ്‍സൂണ്‍ കാലയളവിലാണ് ഉണ്ടാകുന്നത്. ഇത് കൃഷി, കുടിവെള്ള വിതരണം, വൈദ്യുതി ഉത്പാദനം എന്നിവയ്‌ക്കെല്ലാം നിര്‍ണായകമാണ്.

കര്‍ണാടകയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കര്‍ണാടകയ്ക്ക് പുറമെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും മഴ വ്യാപിപ്പിക്കും.

മണ്‍സൂണ്‍ വടക്കോട്ട് നീങ്ങുന്നതിനാല്‍ ഒഡീഷ, പശ്ചിമം ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ അളവില്‍ മഴ ലഭിച്ചേക്കും. കൃഷിക്കാലം ആരംഭിക്കുമ്പോള്‍ മഴ ലഭിക്കുന്നത് കര്‍ഷകര്‍ക്കും ആശ്വാസം പകരുന്നതാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തിന്റെ തെക്ക്-മധ്യ ഭാഗങ്ങളില്‍ മുന്നേറുകയാണ്. വടക്കേ ഇന്ത്യയില്‍ മണ്‍സൂണ്‍ എന്നാകും എത്തുക എന്ന കാര്യം വ്യക്തമല്ല, സാധാരണയായി ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ മണ്‍സൂണ്‍ എത്താറുണ്ട്.

English Summary

The India Meteorological Department (IMD) has issued an orange alert for Bengaluru and nearby regions on June 11, warning of heavy rainfall, thunderstorms, and strong winds. Residents have been advised to remain cautious as waterlogging, traffic disruptions, and localized damage may occur in vulnerable areas.

Follow Us