AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather Update: കൊടും ചൂടില്‍ വലയും; ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകും?

Monsoon Delay Keeps Bengaluru Hot and Humid; Rain Forecast in Coming Days: ബെംഗളൂരുവില്‍ വരും ദിവസങ്ങളിലും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിമിന്നലിനുമൊപ്പം താപനില ഉയരാനാണ് സാധ്യത. പല ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ 33-34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്.

Bengaluru Weather Update: കൊടും ചൂടില്‍ വലയും; ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകും?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 06 Jun 2026 | 09:58 AM

ബെംഗളൂരു: മണ്‍സൂണ്‍ കര്‍ണാടകയിലേക്ക് പ്രവേശിച്ചു. കര്‍ണാടകയിലെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം എത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തലസ്ഥാന നഗരിയില്‍ കടുത്ത ചൂടിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്.

ബെംഗളൂരുവില്‍ എന്നെത്തും കാലവര്‍ഷം?

അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബെംഗളൂരുവില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നാണ് ജൂണ്‍ അഞ്ചിന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജൂണ്‍ ഏഴിനും ഒന്‍പതിനും ഇടയില്‍ കര്‍ണാടകയുടെ തലസ്ഥാനത്ത് മണ്‍സൂണ്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ 2 മുതല്‍ 3 മില്ലിമീറ്റര്‍ വരെ കൂടുതല്‍ അളവിലാണ് നഗരത്തില്‍ മഴ രേഖപ്പെടുത്തിയത്. മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ മൈസൂരു, ബെംഗളൂരു, ചാമരാജനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതാണ് ബെംഗളൂരു കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞന്‍ സിഎസ് പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവില്‍ താപനില ഉയരും

ബെംഗളൂരുവില്‍ വരും ദിവസങ്ങളിലും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിമിന്നലിനുമൊപ്പം താപനില ഉയരാനാണ് സാധ്യത. പല ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ 33-34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്.

വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരും. പകല്‍ സമയത്ത് ഉയര്‍ന്ന താപനില 32 നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. രാത്രി സമയങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസ് ചൂടും ഉണ്ടായിരിക്കും. ഉയര്‍ന്ന താപനിലയും അതോടൊപ്പം ചൂടും ഈര്‍പ്പവും ഇടകലര്‍ന്നെത്തുന്നതും വിവിധ രോഗങ്ങള്‍ക്ക് കാരണമാകും. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ജാഗ്രത കൈവിടരുത്

പകല്‍ സമയങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം. പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാം.

Also Read: Chennai Weather: കനത്ത മഴ വരുന്നു, 3 ജില്ലകളിൽ റെഡ് അലർട്ട്; ചെന്നൈയിലുള്ളവർ ശ്രദ്ധിച്ചോണേ…

മഴ ഇടയ്ക്കിടെ പെയ്യുമെങ്കിലും കര്‍ണാടകയില്‍ മൊത്തത്തിലുള്ള കാലാവസ്ഥ ചൂടുള്ളതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായിരിക്കും. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുക.

ജൂണ്‍ പകുതിയോടെ കാലവര്‍ഷം വടക്കേന്ത്യയില്‍

ജൂണ്‍ പകുതിയോടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ മണ്‍സൂണ്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പ്. 2026 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തെക്കുകിഴക്കന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണയിലും താഴെ മാത്രം മഴ ലഭിക്കാന്‍ വഴിയൊരുക്കും. മധ്യ മേഖലയിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്.

അതേസമയം, ഈ വര്‍ഷം കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷമെത്തുന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രവചനം. എന്നാല്‍ അതുണ്ടായില്ല, ജൂണ്‍ ഒന്നിനും ആരംഭിക്കാതിരുന്ന കാലവര്‍ഷം ജൂണ്‍ നാലോടെയാണ് കേരളത്തിലേക്ക് എത്തിയത്.

English Summary

Bengaluru is expected to experience hot and humid conditions over the next few days as residents await the full arrival of the southwest monsoon. Weather forecasts indicate the possibility of scattered rain and thunderstorms across the city, bringing temporary relief from the heat.

Follow Us